അറേബ്യൻ ഗൾഫ് കപ്പ് ഫുട്ബാൾ ചാമ്പ്യൻഷിപ്പ്; കുവൈത്ത് ഒരുക്കം തുടങ്ങി
text_fieldsകുവൈത്ത് സിറ്റി: ഡിസംബറിൽ കുവൈത്തിൽ നടക്കുന്ന 26ാമത് അറേബ്യൻ ഗൾഫ് കപ്പ് ഫുട്ബാൾ ചാമ്പ്യൻഷിപ്പിനായി കുവൈത്ത് ഒരുക്കം തുടങ്ങി. ഡിസംബർ 21 മുതൽ 2025 ജനുവരി മൂന്ന് വരെയാണ് ചാമ്പ്യൻഷിപ്പ്. ചാമ്പ്യൻഷിപ്പിന്റെ സുഗമമായ നടത്തിപ്പിന് വേണ്ടി പ്രധാന സ്റ്റേഡിയങ്ങളുടെ പരിസരത്ത് നിയന്ത്രണങ്ങൾ ഏർപ്പെടുത്തി.
ജാബർ അൽ അഹമ്മദ് ഇന്റർ നാഷനൽ സ്റ്റേഡിയം, അൽ നസ്ർ സ്പോർട്സ് ക്ലബ് സ്റ്റേഡിയം എന്നിവയുടെ പരിസരത്ത് വിവാഹം അടക്കമുള്ള പൊതുപരിപാടികളും യോഗങ്ങളും നിരോധിച്ചതായി യുവജനകാര്യ മന്തിയുടെ ഓഫിസ് അറിയിച്ചു. ഗൾഫ് ചാമ്പ്യഷിപ്പിന്റെ സുപ്രീം ഓർഗനൈസിങ് കമ്മിറ്റിയുടെ നിർദേശപ്രകാരമാണ് തീരുമാനം.
ചാമ്പ്യൻഷിപ്പ് പ്രധാനപ്പെട്ട ദേശീയ ചടങ്ങായതിനാൽ കഴിയാവുന്ന രീതിയിൽ അത് അവതരിപ്പിക്കാൻ എല്ലാ ശ്രമങ്ങളും നടത്തണമെന്ന് ഓർഗനൈസിങ് കമ്മിറ്റി വ്യക്തമാക്കി. പൊതുപരിപാടികൾ കുറക്കുന്നതോടെ ട്രാഫിക് സുരക്ഷ ഉറപ്പാക്കാനും ഗതാഗത തടസ്സങ്ങൾ ലഘൂകരിക്കാനുമാകും. ചാമ്പ്യൻഷിപ്പ് വൻ വിജയമാക്കണമെന്നും കുവൈത്തിന്റെ സംഘടനാ വൈഭവം ലോകത്തിന് മുന്നിൽ പ്രകടിപ്പിക്കണമെന്നും കമ്മിറ്റി അറിയിച്ചു.
നിയന്ത്രണങ്ങളുടെ കൂടുതൽ വിവരങ്ങൾ മന്ത്രാലയത്തിന്റെ ഔദ്യോഗിക ചാനലിലൂടെ പങ്കുവെക്കും. മുനിസിപ്പൽ കാര്യ മന്ത്രാലയം ഔദ്യോഗിക സർക്കുലറും പുറത്തിറക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

