അറേബ്യൻ ഗൾഫ് കപ്പ്: ആദ്യമത്സരം കുവൈത്ത്-ഒമാൻ
text_fieldsകുവൈത്ത്-യമൻ സൗഹൃദ മത്സരത്തിൽ കുവൈത്ത് താരത്തിന്റെ മുന്നേറ്റം
കുവൈത്ത് സിറ്റി: 26ാമത് അറേബ്യൻ ഗൾഫ് കപ്പിന് ഈ മാസം 21ന് കുവൈത്ത് അർദിയ ജാബിർ അൽ അഹമ്മദ് ഇന്റർനാഷനൽ സ്റ്റേഡിയത്തിൽ തുടക്കമാകും.
വൈകീട്ട് ഏഴിനാണ് ഉദ്ഘാടന ചടങ്ങ്. പിറകെ ആദ്യ മത്സരത്തിൽ രാത്രി എട്ടിന് ആതിഥേയരായ കുവൈത്ത് ഒമാനെ നേരിടും. 60,000 പേരെ ഉൾക്കൊള്ളാൻ കഴിയുന്ന സ്റ്റേഡിയം ഉദ്ഘാടന മത്സരത്തിന് പൂർണസജ്ജമായിട്ടുണ്ട്. രണ്ടാം മത്സരത്തിൽ രാത്രി 10ന് സുലൈബിക്കാത്ത് ജാബിർ അൽ മുബാറക് സ്റ്റേഡിയത്തിൽ ഖത്തറും യു.എ.ഇയും എറ്റുമുട്ടും.
ഇത് അഞ്ചാം തവണയാണ് കുവൈത്ത് ഗൾഫ് കപ്പിന് ആതിഥ്യം വഹിക്കുന്നത്. 1974, 1990, 2003, 2017 വർഷങ്ങളിൽ കുവൈത്തിൽ ചാമ്പ്യൻഷിപ് നടന്നിരുന്നു. കുവൈത്ത്, ബഹ്റൈൻ, ഇറാഖ്, ഒമാൻ, ഖത്തർ, സൗദി അറേബ്യ, യു.എ.ഇ, യമൻ എന്നിവയാണ് ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്ന മറ്റു രാജ്യങ്ങൾ. 10 തവണ കപ്പുയർത്തി കുവൈത്ത് ഗൾഫ് കപ്പിൽ മുന്നിലുമാണ്.
ഇറാഖ് നാലുതവണയും ഖത്തർ, സൗദി അറേബ്യ എന്നിവ മൂന്നു തവണയും ജേതാക്കളായി. ഒമാൻ, യു.എ.ഇ എന്നിവ രണ്ടു തവണയും ബഹ്റൈൻ ഒരു തവണയും കിരീടം നേടി. മത്സര ടിക്കറ്റ് ബുക്കിങ്ങിനായി ‘ഹയകോം’ ആപ്പ് സംഘാടക സമിതി പുറത്തിറക്കിയിട്ടുണ്ട്. അതിനിടെ ചാമ്പ്യൻഷിപ്പിന് ഒരുങ്ങുന്നതിന്റെ ഭാഗമായി കഴിഞ്ഞ ദിവസം നടന്ന സൗഹൃദ മത്സരത്തിൽ കുവൈത്ത് യമനുമായി സമനിലയിൽ പിരിഞ്ഞു. ഖത്തറിൽ നടന്ന മത്സരത്തിൽ ഇരു ടീമുകളും ഓരോ ഗോളുകകൾ നേടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

