Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightഅ​റ​ബ് ഭാ​രോ​ദ്വ​ഹ​ന...

അ​റ​ബ് ഭാ​രോ​ദ്വ​ഹ​ന ചാ​മ്പ്യ​ൻ​ഷി​പ്: കു​വൈ​ത്തി​ന് മി​ക​ച്ച നേ​ട്ടം

text_fields
bookmark_border
കു​വൈ​ത്ത് താ​ര​ങ്ങ​ൾ മെ​ഡ​ലു​മാ​യി
cancel
camera_alt

കു​വൈ​ത്ത് താ​ര​ങ്ങ​ൾ മെ​ഡ​ലു​മാ​യി

കു​വൈ​ത്ത് സി​റ്റി: കൈ​റോ​യി​ൽ സ​മാ​പി​ച്ച അ​റ​ബ് ഭാ​രോ​ദ്വ​ഹ​ന ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ കു​വൈ​ത്തി​ന് മി​ക​ച്ച നേ​ട്ടം. ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ കു​വൈ​ത്തി​ന്റെ പു​രു​ഷ-​വ​നി​ത ടീം 29 ​മെ​ഡ​ൽ നേ​ടി. ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ ആ​ദ്യ​മാ​യി കു​വൈ​ത്ത് വ​നി​ത ടീം ​ര​ണ്ടാം സ്ഥാ​ന​ത്തെ​ത്തി.

കു​വൈ​ത്തി​ന്റെ ഭാ​രോ​ദ്വ​ഹ​ന താ​രം മ​ല​ക് അ​ൽ ഹ​ദാ​ദ് 45 കി​ലോ​യി​ൽ സ്വ​ർ​ണ​വും വെ​ങ്ക​ല​വും നേ​ടി. 81 കി​ലോ​ഗ്രാം മ​ത്സ​ര​ത്തി​ൽ അ​മ​ൽ അ​ൽ മെ​സൈ​ദ് മൂ​ന്നു വെ​ള്ളി മെ​ഡ​ലു​ക​ൾ നേ​ടി. 49 കി​ലോ​ഗ്രാം ഗെ​യി​മി​ൽ ഹു​സൈ​ൻ മോ​ൺ​ഷെ​ഡ് മൂ​ന്നു വെ​ങ്ക​ല​വും 55 കി​ലോ​യി​ൽ ഫ​ഹ​ദ് അ​ൽ ഒ​തൈ​ബി വെ​ങ്ക​ല​വും നേ​ടി. 61 കി​ലോ​ഗ്രാം മ​ത്സ​ര​ത്തി​ൽ മു​ഹ​മ്മ​ദ് അ​ൽ മു​ല്ല ര​ണ്ടു വെ​ള്ളി​യും ഒ​രു വെ​ങ്ക​ല​വും നേ​ടി. ഹു​മൈ​ദ് അ​ക്ബ​ർ 89 കി​ലോ​ഗ്രാ​മി​ൽ മൂ​ന്നു വെ​ള്ളി മെ​ഡ​ലു​ക​ൾ നേ​ടി.

വ​നി​ത ടീം 14 ​വ്യ​ത്യ​സ്ത മെ​ഡ​ലു​ക​ൾ നേ​ടി ശ്ര​ദ്ധേ​യ പ്ര​ക​ട​നം കാ​ഴ്ച​വെ​ച്ചു. ഹ​നോ​ഫ് അ​ൽ മെ​ഗ്ര​ൻ 45 കി​ലോ​ഗ്രാം മ​ത്സ​ര​ത്തി​ൽ ര​ണ്ടു വെ​ങ്ക​ല മെ​ഡ​ലു​ക​ൾ നേ​ടി. അ​ൽ സ​ഹ്‌​റ കം​ഷാ​ദി​ന് 64 കി​ലോ​ഗ്രാം ഗെ​യി​മി​ൽ വെ​ങ്ക​ലം ല​ഭി​ച്ചു. 71 കി​ലോ​ഗ്രാം മ​ത്സ​ര​ത്തി​ൽ സൈ​ന​ബ് അ​ൽ മു​ഹ​മ്മ​ദും 76 കി​ലോ​യി​ൽ അ​ബ്രാ​ർ ഫ​ഹ​ദും യ​ഥാ​ക്ര​മം ര​ണ്ടു വെ​ങ്ക​ല​വും മൂ​ന്നു വെ​ള്ളി​യും നേ​ടി. ഹ​നാ​ൻ അ​ൽ അ​മീ​റും ഫാ​തി​മ അ​ൽ ബെ​ലൂ​ഷി​യും വെ​ങ്ക​ലം നേ​ടി.കു​വൈ​ത്ത് താ​ര​ങ്ങ​ളു​ടെ നേ​ട്ട​ങ്ങ​ളെ​യും മി​ക​ച്ച പ്ര​ക​ട​ന​ത്തെ​യും വെ​യ്റ്റ് ലി​ഫ്റ്റി​ങ് ഫെ​ഡ​റേ​ഷ​ൻ പ്ര​സി​ഡ​ന്റ് ത​ലാ​ൽ അ​ൽ ജ​സ്സാ​ർ അ​ഭി​ന​ന്ദി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:WeightliftingKuwaitAchievement
News Summary - Arab Weightlifting Championship: Great achievement for Kuwait
Next Story