അറബ് ഷൂട്ടിങ് ചാമ്പ്യൻഷിപ്: കുവൈത്തിന് വെങ്കലം
text_fieldsവെങ്കല മെഡൽ നേടിയ കുവൈത്ത് താരങ്ങൾ പ്രതിനിധികൾക്കൊപ്പം
കുവൈത്ത് സിറ്റി: കെയ്റോയിൽ നടക്കുന്ന അറബ് ഷൂട്ടിങ് ചാമ്പ്യൻഷിപ്പിൽ മിക്സഡ് ടീം പിസ്റ്റൾ ഇനത്തിൽ കുവൈത്തിന് വെങ്കലം. കുവൈത്ത് ഷൂട്ടർമാരായ ഹമദ് അൽ നംഷാൻ- ഗേസ്ലാൻ അൽ ഹസ്സൻ സഖ്യമാണ് അഭിമാനകരമായ നേട്ടം കരസ്ഥമാക്കിയത്. മറ്റ് അറബ് ടീമുകളുമായുള്ള കടുത്ത മത്സരത്തിന് ശേഷമാണ് ഇരുവരുടെയും വിജയമെന്ന് കുവൈത്ത് ഷൂട്ടിങ് പ്രതിനിധി സംഘം തലവൻ അബ്ദുല്ല അൽ ബറകത്ത് പറഞ്ഞു.
ഇന്ന് നടക്കുന്ന 10 മീറ്റർ റൈഫിൾ ഷൂട്ടിങ്, മിക്സഡ് ടീം റൈഫിൾ എന്നിവയിലും കുവൈത്ത് ഷൂട്ടർമാർ മത്സരിക്കുന്നുണ്ട്. കുവൈത്ത്, സൗദി അറേബ്യ, യു.എ.ഇ, ഖത്തർ, ബഹ്റൈൻ, ഒമാൻ, ഈജിപ്ത് എന്നിവയുൾപ്പെടെ 19 അറബ് രാജ്യങ്ങളിൽ നിന്നുള്ള 300 ഓളം പേർ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

