അറബ് ഷൂട്ടിങ് ചാമ്പ്യൻഷിപ്; കുവൈത്തിന് സ്വർണവും വെങ്കലവും
text_fieldsഗസൽ അൽ ഹിന്ദി മെഡലുമായി
കുവൈത്ത് സിറ്റി: തുനീഷ്യയിൽ നടന്ന അറബ് ഷൂട്ടിങ് ചാമ്പ്യൻഷിപ്പിൽ കുവൈത്ത് ഷൂട്ടിങ് ടീമിന് മികച്ച നേട്ടം. സ്വർണവും വെങ്കലവും നേടി കുവൈത്ത് ടീം മികവുകാട്ടി. പുരുഷന്മാരുടെ വ്യക്തിഗത 10 മീറ്റർ പിസ്റ്റൾ ഷൂട്ടിങ് മത്സരത്തിൽ ഹമദ് അൽ നംഷാൻ സ്വർണവും വനിത വിഭാഗത്തിൽ ഗസൽ അൽ ഹിന്ദി വെങ്കലവും നേടി. തുനീഷ്യ, കുവൈത്ത്, സൗദി അറേബ്യ, ഖത്തർ, ഇറാഖ്, ഈജിപ്ത്, അൾജീരിയ, മൗറിറ്റാനിയ തുടങ്ങിയ എട്ട് രാജ്യങ്ങളിലെ 128 കായികതാരങ്ങളാണ് ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്നത്. മേയ് 15 മുതൽ 20 വരെ ബെനി ഖാലിദ് ഫെഡറൽ ഷൂട്ടിങ് ഹാളിലാണ് മത്സരങ്ങള്‍ നടക്കുന്നത്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

