Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightഅ​റ​ബ് പൊ​ലീ​സ്...

അ​റ​ബ് പൊ​ലീ​സ് ഷൂ​ട്ടി​ങ് ചാ​മ്പ്യ​ൻ​ഷി​പ്പി​ന് രാ​ജ്യം വേ​ദി​യാ​കും

text_fields
bookmark_border
അ​റ​ബ് പൊ​ലീ​സ് ഷൂ​ട്ടി​ങ് ചാ​മ്പ്യ​ൻ​ഷി​പ്പി​ന് രാ​ജ്യം വേ​ദി​യാ​കും
cancel
camera_alt

കുവൈത്ത് പൊലീസ് സ്‌പോർട്‌സ് ഫെഡറേഷൻ ചീഫ് മേജർ ജനറൽ വലീദ് അൽ ഷഹാബ്

വാർത്തസമ്മേളനത്തിൽ

കു​വൈ​ത്ത് സി​റ്റി: പൊ​ലീ​സ് സ്‌​പോ​ർ​ട്‌​സ് ഫെ​ഡ​റേ​ഷ​ൻ, അ​റ​ബ് പൊ​ലീ​സ് ഷൂ​ട്ടി​ങ് ചാ​മ്പ്യ​ൻ​ഷി​പ് സം​ഘ​ടി​പ്പി​ക്കു​ന്നു. ഞാ​യ​റാ​ഴ്ച സ​ബ​ഹാ​ൻ ഏ​രി​യ​യി​ലെ ഷൂ​ട്ടി​ങ് റേ​ഞ്ചി​ൽ ആ​രം​ഭി​ക്കു​ന്ന മ​ത്സ​ര​ത്തി​ൽ 17 അ​റ​ബ് രാ​ജ്യ​ങ്ങ​ൾ പ​ങ്കാ​ളി​ക​ളാ​കും.

വ്യ​ക്തി​ഗ​ത മ​ത്സ​ര​ങ്ങ​ൾ, ടീം ​അ​ധി​ഷ്‌​ഠി​ത മ​ത്സ​ര​ങ്ങ​ൾ എ​ന്നി​വ ഉ​ണ്ടാ​കു​മെ​ന്ന് കു​വൈ​ത്ത് പൊ​ലീ​സ് സ്‌​പോ​ർ​ട്‌​സ് ഫെ​ഡ​റേ​ഷ​ൻ ചീ​ഫ് മേ​ജ​ർ ജ​ന​റ​ൽ വ​ലീ​ദ് അ​ൽ ഷ​ഹാ​ബ് പ​റ​ഞ്ഞു. പൊ​ലീ​സ് ഓ​ഫി​സ​ർ​മാ​രു​ടെ ഫീ​ൽ​ഡ് ഷൂ​ട്ടി​ങ് ക​ഴി​വു​ക​ൾ വ​ർ​ധി​പ്പി​ക്ക​ൽ, പ്ര​ക​ട​നം മെ​ച്ച​പ്പെ​ടു​ത്താ​ൻ ശാ​രീ​രി​ക ക്ഷ​മ​ത വ​ർ​ധി​പ്പി​ക്ക​ൽ എ​ന്നി​വ മ​ത്സ​രം ല​ക്ഷ്യ​മി​ടു​ന്നു.

വ​ർ​ഷ​ങ്ങ​ൾ​ക്കു​ശേ​ഷ​മാ​ണ് ഇ​ത്ത​രം ഒ​രു ചാ​മ്പ്യ​ൻ​ഷി​പ്പി​ന് രാ​ജ്യം ആ​തി​ഥേ​യ​ത്വം വ​ഹി​ക്കു​ന്ന​തെ​ന്ന് സം​ഘാ​ട​ക സ​മി​തി ത​ല​വ​ൻ അ​ൽ ഷ​ഹാ​ബ് സൂ​ചി​പ്പി​ച്ചു. ചാ​മ്പ്യ​ൻ​ഷി​പ്പി​നാ​യി സം​ഘ​ട​നാ​പ​ര​വും സാ​ങ്കേ​തി​ക​വു​മാ​യ എ​ല്ലാ ഒ​രു​ക്ക​വും പൂ​ർ​ത്തി​യാ​ക്കി. പ​ങ്കെ​ടു​ക്കു​ന്ന ടീ​മു​ക​ൾ വെ​ള്ളി, ശ​നി ദി​വ​സ​ങ്ങ​ളി​ൽ പ​രി​ശീ​ല​നം ന​ട​ത്തും. ര​ണ്ടു ദി​വ​സ​ങ്ങ​ളി​ലാ​യി ന​ട​ക്കു​ന്ന ചാ​മ്പ്യ​ൻ​ഷി​പ്പി​ന് കു​വൈ​ത്തി​ൽ​നി​ന്നും മ​റ്റ് അ​റ​ബ് രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്നു​മു​ള്ള 15 അം​ഗീ​കൃ​ത റ​ഫ​റി​മാ​ർ മേ​ൽ​നോ​ട്ടം വ​ഹി​ക്കും.

ചാ​മ്പ്യ​ൻ​ഷി​പ്പി​ന് ന​ൽ​കു​ന്ന പി​ന്തു​ണ​യി​ൽ പ്ര​ധാ​ന​മ​ന്ത്രി ശൈ​ഖ് അ​ഹ​മ്മ​ദ് ന​വാ​ഫ് അ​ൽ അ​ഹ​മ്മ​ദ് അ​സ്സ​ബാ​ഹി​നെ അ​ൽ ഷ​ഹാ​ബ് പ്ര​ശം​സി​ച്ചു.

ഒ​ന്നാം ഉ​പ​പ്ര​ധാ​ന​മ​ന്ത്രി​യും ആ​ഭ്യ​ന്ത​ര മ​ന്ത്രി, ആ​ക്ടി​ങ് പ്ര​തി​രോ​ധ മ​ന്ത്രി​യു​മാ​യ ശൈ​ഖ് ത​ലാ​ൽ അ​ൽ ഖാ​ലി​ദ് അ​സ്സ​ബാ​ഹ്, അ​ണ്ട​ർ സെ​ക്ര​ട്ട​റി എ​ന്നി​വ​രെ ന​ന്ദി അ​റി​യി​ച്ചു. പ​ങ്കെ​ടു​ക്കു​ന്ന കു​വൈ​ത്ത് ഷൂ​ട്ട​ർ​മാ​ർ​ക്ക് മി​ക​ച്ച പ്ര​ക​ട​നം ന​ട​ത്താ​നാ​ക​ട്ടെ എ​ന്നും അ​ദ്ദേ​ഹം ആ​ശം​സി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Shooting ChampionshipArab Police
News Summary - Arab Police Shooting Championship
Next Story