അറബ് പിസ്റ്റൾ ആൻഡ് റൈഫിൾ ഷൂട്ടിങ് ചാമ്പ്യൻഷിപ്; കുവൈത്തിന് വെള്ളി
text_fieldsഅറബ് പിസ്റ്റൾ ആൻഡ് റൈഫിൾ ഷൂട്ടിങ് ചാമ്പ്യൻഷിപ്പിൽ വെള്ളി മെഡൽ നേടിയ കുവൈത്ത് ടീം
കുവൈത്ത് സിറ്റി: ഒമാൻ തലസ്ഥാനമായ മസ്കത്തിൽ ആരംഭിച്ച അറബ് പിസ്റ്റൾ ആൻഡ് റൈഫിൾ ഷൂട്ടിങ് ചാമ്പ്യൻഷിപ്പിൽ കുവൈത്തിന് വെള്ളി മെഡൽ. 10 മീറ്റർ എയർ റൈഫിൾ വനിതാ ടീം ഇനത്തിലാണ് വെള്ളി മെഡൽ നേട്ടം. ചാമ്പ്യൻഷിപ്പിൽ കുവൈത്ത് ടീമിന്റെ ഈ ശക്തമായ തുടക്കം വരാനിരിക്കുന്ന മത്സരങ്ങളിൽ കൂടുതൽ നേട്ടങ്ങൾ കൈവരിക്കുന്നതിനുള്ള പ്രധാന പ്രചോദനമാകുമെന്ന് കുവൈത്ത്, ആൻഡ് അറബ് ഷൂട്ടിങ് ഫെഡറേഷൻസ് സെക്രട്ടറി ജനറൽ ഉബൈദ് അൽ ഉസൈമി പറഞ്ഞു.
പുരുഷന്മാർക്കും സ്ത്രീകൾക്കും വേണ്ടിയുള്ള 10 മീറ്റർ എയർ റൈഫിൾ - മിക്സഡ് ടീം, 50 മീറ്റർ റൈഫിൾ ത്രീ പൊസിഷൻസ്, പുരുഷന്മാർ, 10 മീറ്റർ എയർ പിസ്റ്റൾ, 25 മീറ്റർ പിസ്റ്റൾ എന്നീ ഇനങ്ങളിലും കുവൈത്ത് പങ്കെടുക്കുമെന്ന് അദ്ദേഹം പറഞ്ഞു. അറബ് മേഖലയിലെ മുൻനിര പുരുഷ-വനിത ഷൂട്ടർമാർ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

