കുവൈത്തിന് അറബ് പാർലമെന്റ് അഭിനന്ദനം
text_fieldsകുവൈത്ത് സിറ്റി: ദേശീയ അസംബ്ലി തെരഞ്ഞെടുപ്പിന്റെ വിജയത്തിൽ അറബ് പാർലമെന്റ് സ്പീക്കർ ആദിൽ അൽ അസൗമി കുവൈത്ത് രാഷ്ട്രീയ നേതൃത്വത്തെ അഭിനന്ദിച്ചു. അമീർ ശൈഖ് മിശ്അൽ അൽ അഹമ്മദ് അൽ ജാബിർ അസ്സബാഹിന്റെ രക്ഷാകർതൃത്വത്തെയും ജനാധിപത്യ പ്രക്രിയയുടെ പിന്തുണയെയും അൽ സൗമി സൂചിപ്പിച്ചു. തെരഞ്ഞെടുപ്പിന്റെ ജനാധിപത്യ പ്രക്രിയയെ പ്രശംസിച്ചു അൽ സൗമി ഇത് കുവൈത്തിന്റെ വിശിഷ്ടവുമായ അനുഭവമാണെന്നും ഊന്നിപ്പറഞ്ഞു. പുതുതായി തെരഞ്ഞെടുക്കപ്പെട്ട എല്ലാ എം.പിമാർക്കും അൽ അസൗമി വിജയവും കൂടുതൽ നേട്ടവും ആശംസിച്ചു. അതിനിടെ, ഈജിപ്ഷ്യൻ പത്രം കുവൈത്തിലെ ദേശീയ അസംബ്ലി തെരഞ്ഞെടുപ്പ് വാർത്തകൾക്കായി വിശാലമായ ഇടങ്ങൾ നീക്കിവെച്ചു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

