മേഖലയിലെ തർക്കം മാധ്യമങ്ങൾ സംയമനം പാലിക്കണം –അറബ് മീഡിയ ഫോറം
text_fieldsകുവൈത്ത് സിറ്റി: മേഖലയിലെ തർക്കങ്ങളിൽ എരിവുപകരാതെ മാധ്യമങ്ങൾ സംയമനവും പക്വത യും കാണിക്കണമെന്ന് അറബ് മീഡിയ ഫോറം സമ്മേളനം ആഹ്വാനം ചെയ്തു.
അറബ്ലീഗ് അസിസ ്റ്റൻറ് സെക്രട്ടറി ജനറൽ ബദർ അൽ ദീൻ അൽ അലാനിയാണ് ഇക്കാര്യം പറഞ്ഞത്. കുവൈത്ത് പ്രധാനമന്ത്രി ശൈഖ് ജാബിർ മുബാറക് അൽ ഹമദ് അസ്സബാഹിെൻറ രക്ഷാകർതൃത്വത്തിൽ ശൈഖ് ജാബിർ കൾചറൽ സെൻററിൽ നടന്ന രണ്ടു ദിവസത്തെ സമ്മേളനം വാർത്തവിനിമയ മന്ത്രി മുഹമ്മദ് അൽ ജബ്രി ഉദ്ഘാടനം ചെയ്തു. അറബ് രാജ്യങ്ങൾ നേരിടുന്ന വിവിധ വെല്ലുവിളികളെ കുറിച്ചും മാധ്യമങ്ങൾക്ക് നൽകാൻ കഴിയുന്ന സംഭാവനകളെ കുറിച്ചും അദ്ദേഹം സംസാരിച്ചു. കഴിവുറ്റ പ്രതിഭാധനരായ മാധ്യമപ്രവർത്തകരെ വളർത്തിക്കൊണ്ടുവരുന്നതിന് സർക്കാർ, സ്വകാര്യ മേഖലയിലെ മാധ്യമങ്ങൾ പ്രത്യേകം ശ്രദ്ധിക്കണമെന്ന് മന്ത്രി ജബ്രി കൂട്ടിച്ചേർത്തു.
വിവിധ അറബ് രാജ്യങ്ങളിൽനിന്നുള്ള കഴിവുതെളിയിച്ച 150 യുവാക്കൾ രണ്ടുദിവസത്തെ സമ്മേളനത്തിൽ സംബന്ധിക്കുന്നുണ്ട്. ഒമാൻ ആയിരുന്നു ഇത്തവണത്തെ പ്രത്യേക അതിഥി. ഒമാനെ പ്രതിനിധാനം ചെയ്ത് വാർത്താവിനിമയ മന്ത്രി അബ്ദുൽ മുനീം അൽ ഹുസ്നി സംബന്ധിച്ചു. അറബ് മീഡിയഫോറം സെക്രട്ടറി ജനറൽ മാദി അൽ ഖമീസ് മാധ്യമങ്ങൾ ജനങ്ങളുടെ ദൈനംദിന ജീവിതത്തെ സ്വാധീനിക്കുന്നത് എപ്രകാരമെന്ന് വിശദീകരിച്ചു. 2003ൽ വിദേശകാര്യ മന്ത്രിയായിരിക്കെ ഇപ്പോഴത്തെ കുവൈത്ത് അമീർ ശൈഖ് സബാഹ് അൽ അഹ്മദ് അൽ ജാബിർ അസ്സബാഹിെൻറ ആശീർവാദത്തോടെ രൂപവത്കരിച്ചതാണ് അറബ് മീഡിയ ഫോറം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
