അറബ് ലീഗ് കൗണ്‍സില്‍ യോഗം: വിദേശകാര്യ മന്ത്രി കെയ്റോയിൽ
text_fieldsകുവൈത്ത് സിറ്റി: അറബ് ലീഗ് കൗണ്‍സില്‍ യോഗത്തില്‍ പങ്കെടുക്കാന്‍ കുവൈത്ത് വിദേശകാര്യമന്ത്രി ശൈഖ് സബാഹ് ഖാലിദ് അല്‍ ഹമദ് അസ്സബാഹ് ശനിയാഴ്ച രാവിലെ കൈറോയിലേക്ക് പുറപ്പെട്ടു. ഈജിപ്തിെൻറ പ്രത്യേക നിർദേശത്തെ തുടര്‍ന്നായിരുന്നു അറബ് ലീഗ് അടിയന്തര യോഗം നടത്താന്‍ തീരുമാനിച്ചത്.
സിറിയയുടെ വടക്കുകിഴക്ക് ഭാഗത്ത് ടര്‍ക്കിഷ് സൈന്യത്തെ നിയോഗിച്ചത് ചര്‍ച്ച ചെയ്യാനാണ് യോഗം വിളിച്ചതെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തു. സിറിയ-തുര്‍ക്കി അതിര്‍ത്തി പ്രദേശങ്ങളില്‍ നിന്ന് അമേരിക്കന്‍ സൈന്യം പിന്‍വാങ്ങിയതിനെ തുടര്‍ന്നായിരുന്നു കുർദുകള്‍ക്കെതിരെ തുര്‍ക്കി സൈന്യം ആക്രമണം തുടങ്ങിയത്.
യുദ്ധവിമാനങ്ങളും പീരങ്കികളും ഉപയോഗിച്ച് തുര്‍ക്കി സൈന്യം ആക്രമണത്തിന് മുന്നിട്ടിറങ്ങിയതോടെ അതിര്‍ത്തി പ്രദേശങ്ങളില്‍ നിന്ന് ആയിരങ്ങള്‍ പലായനം തുടങ്ങിയതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തിരുന്നു. ഈജിപ്തിലെ കുവൈത്ത് അംബാസഡര്‍ മുഹമ്മദ് സലാഹ് അല്‍ തുവൈഖ്, അറബ് കാര്യാലയം ഉപ വിദേശകാര്യമന്ത്രി ഫഹദ് അഹ്മദ് അല്‍ അവാദി, ഉപ വിദേശകാര്യ മന്ത്രി സലാഹ് അല്‍ ലഗാനി, കുവൈത്തിെൻറ അറബ് ലീഗ് സ്ഥിരം പ്രതിനിധി അഹ്മദ് അബ്ദുറഹ്മാന് അല്‍ ബകർ, വിദേശകാര്യമന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥർ എന്നിവർ ശൈഖ് സബാഹ് ഖാലിദ് അല്‍ ഹമദ് അസ്സബാഹിനെ അനുഗമിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
