Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightഅ​റ​ബ് ഐ​സ് ഹോ​ക്കി...

അ​റ​ബ് ഐ​സ് ഹോ​ക്കി ചാ​മ്പ്യ​ൻ​ഷി​പ്പ് കു​വൈ​ത്തി​ൽ

text_fields
bookmark_border
Arab Ice Hockey
cancel

കു​വൈ​ത്ത് സി​റ്റി: മേ​യ് അ​ഞ്ചു മു​ത​ൽ 14 വ​രെ ന​ട​ക്കു​ന്ന അ​റ​ബ് ഐ​സ് ഹോ​ക്കി ചാ​മ്പ്യ​ൻ​ഷി​പ്പി​ന്റെ ആ​ദ്യ പ​തി​പ്പി​ന് കു​വൈ​ത്ത് ആ​തി​ഥേ​യ​ത്വം വ​ഹി​ക്കും. ഒ​പ്പം സൗ​ദി അ​റേ​ബ്യ, ബ​ഹ്‌​റൈ​ൻ, ഒ​മാ​ൻ, ല​ബ​ന​ൻ, ഈ​ജി​പ്ത്, അ​ൽ​ജീ​രി​യ, ടു​ണീ​ഷ്യ എ​ന്നീ എ​ട്ട് അ​റ​ബ് ടീ​മു​ക​ൾ ടൂ​ർ​ണ​മെ​ന്റി​ൽ പ​​ങ്കെ​ടു​ക്കു​മെ​ന്ന് കു​വൈ​ത്ത് വി​ന്റ​ർ ഗെ​യിം​സ് ക്ല​ബ് മേ​ധാ​വി ഫാ​ഹി​ദ് അ​ൽ അ​ജ്മി പ​റ​ഞ്ഞു.

അ​ടു​ത്തി​ടെ മം​ഗോ​ളി​യ​യി​ൽ സ​മാ​പി​ച്ച ഐ​സ് ഹോ​ക്കി ലോ​ക ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ വെ​ങ്ക​ല മെ​ഡ​ൽ നേ​ടി​യ കു​വൈ​ത്ത് ടീം ​ഉ​യ​ർ​ന്ന മ​നോ​വീ​ര്യ​ത്തോ​ടെ​യാ​ണ് ടൂ​ർ​ണ​മെ​ന്റി​നാ​യി ത​യാ​റെ​ടു​ക്കു​ന്ന​തെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. സാ​ങ്കേ​തി​ക നി​ല​വാ​രം ഉ​യ​ർ​ത്തു​ന്ന​തി​നും പ​ങ്കെ​ടു​ക്കു​ന്ന ടീ​മു​ക​ൾ ത​മ്മി​ലു​ള്ള ബ​ന്ധം വ​ർ​ധി​പ്പി​ക്കു​ന്ന​തി​നും ചാ​മ്പ്യ​ൻ​ഷി​പ് സ​ഹാ​യി​ക്കു​മെ​ന്ന് അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. ടൂ​ർ​ണ​മെ​ന്റി​ന് ഇ​ൻ​ഫ​ർ​മേ​ഷ​ൻ ആ​ൻ​ഡ് ക​ൾ​ച്ച​റ​ൽ മ​ന്ത്രി​യു​ടെ​യും യു​വ​ജ​ന​കാ​ര്യ സ​ഹ​മ​ന്ത്രി അ​ബ്ദു​ൽ​റ​ഹ്മാ​ൻ അ​ൽ മു​തൈ​രി​യു​ടെ​യും പി​ന്തു​ണ​യെ അ​ൽ അ​ജ്മി അ​ഭി​ന​ന്ദി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:KuwaitArab Ice Hockey Championship
News Summary - Arab Ice Hockey Championship in Kuwait
Next Story