അറബ് ഹാൻഡ്ബാൾ ചാമ്പ്യൻഷിപ്പ്; കലാശപ്പോരിന് ബഹ്റൈനും ഖത്തറും
text_fieldsഅറബ് ഹാൻഡ്ബാൾ ചാമ്പ്യൻഷിപ്പിൽ കുവൈത്ത് ബഹ്റൈൻ മത്സരത്തിൽനിന്ന്
കുവൈത്ത് സിറ്റി: പത്താമത് അറബ് പുരുഷ ഹാൻഡ്ബാൾ ചാമ്പ്യൻഷിപ്പ് ഫൈനലിൽ ഞായറാഴ്ച ബഹ്റൈനും ഖത്തറും ഏറ്റുമുട്ടും. സെമിഫൈനൽ പോരാട്ടത്തിൽ കുവൈത്തിനെ 29-24 ന് പരാജയപ്പെടുത്തിയാണ് ബഹ്റൈന്റെ ഫൈനൽ പ്രവേശനം. ഈജിപ്തിനെ 25-19 ന് പരാജയപ്പെടുത്തി ഖത്തറും ഫൈനലിൽ ഇടം പിടിച്ചു.
കുവൈത്തിലെ ശൈഖ് സാദ് അൽ അബ്ദുല്ല സ്പോർട്സ് കോംപ്ലക്സിൽ നടന്ന സെമി ഫൈനലിൽ കാണികളുടെ വലിയ പിന്തുണ ഉണ്ടായിട്ടും കുവൈത്തിന് വലിയ മുന്നേറ്റം കാഴ്ചവെക്കാനായില്ല. ആദ്യ പകുതിയിൽ ബഹ്റൈൻ വ്യക്തമായ ലീഡ് (9-17) നേടുകയും ചെയ്തു. രണ്ടാം പകുതിയിൽ കുവൈത്ത് ഉണർന്നുകളിച്ചെങ്കിലും ബഹ്റൈൻ പിടിച്ചുനിന്നു മത്സരം തങ്ങൾക്ക് അനുകൂലമാക്കി. ബഹ്റൈൻ കളിക്കാരനായ മുഹമ്മദ് ഹബീബ് മത്സരത്തിലെ മികച്ച കളിക്കാരനുള്ള അവാർഡ് നേടി.
ഈജിപ്തിനെതിരെ കൃത്യമായ ലീഡോടെയാണ് ഖത്തർ ഫൈനലിലേക്ക് കുതിച്ചത്. മത്സരത്തിന്റെ ആദ്യ പകുതിയിൽ 13-8 എന്ന നിലയിലും രണ്ടാം പകുതിയിൽ 25-19 എന്ന ഖത്തർ മത്സരം കൈപ്പിടിയിലൊതുക്കി. മൂന്നാം സ്ഥാനത്തിനായുള്ള മത്സരത്തിൽ കുവൈത്ത് ഈജിപ്തുമായി ഏറ്റുമുട്ടും.ഈ മാസം അഞ്ചിന് കുവൈത്തിൽ ആരംഭിച്ച അറബ് പുരുഷ ഹാൻഡ്ബാൾ ചാമ്പ്യൻഷിപ്പിൽ കുവൈത്ത്, സൗദി അറേബ്യ, ബഹ്റൈൻ, ഖത്തർ, യു.എ.ഇ, ഇറാഖ്, ഈജിപ്ത്, ടുണീഷ്യ, മൊറോക്കോ എന്നീ ഒമ്പത് രാജ്യങ്ങൾ പങ്കെടുത്തു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.