അറബ് ഗെയിംസ്; കുവൈത്തിന് അത്ലറ്റിക്സിൽ രണ്ടു വെള്ളിയും വെങ്കലവും
text_fieldsമെഡൽ നേടിയ കുവൈത്ത് താരങ്ങൾ
കുവൈത്ത് സിറ്റി: അൽജീരിയയിൽ നടക്കുന്ന അറബ് ഗെയിംസിന്റെ ആദ്യ ദിനത്തിൽ കുവൈത്തിന്റെ ശ്രദ്ധേയ പ്രകടനം. പുരുഷ അത്ലറ്റിക്സിൽ കുവൈത്ത് താരങ്ങളായ യാക്കൂബ് അൽ യോഹയും ഇസ അൽ സങ്കാവിയും വെള്ളി മെഡലുകൾ നേടി. വനിതകളുടെ അത്ലറ്റിക്സിൽ മാധവി അൽ ഷെമ്മേരി വെങ്കലം കരസ്ഥമാക്കി. 110 മീറ്റർ ഹർഡ്ൽസ് ഓട്ടത്തിലാണ് യാക്കൂബ് അൽ യോഹയുടെ നേട്ടം.
പുരുഷന്മാരുടെ ഡിസ്കസ് ത്രോയിലാണ് ഇസ അൽ സങ്കാവിയും വെള്ളി മെഡൽ നേട്ടം കൊയ്തത്. വനിതകളുടെ 100 മീറ്റർ സ്പ്രിന്റിൽ മാധവി അൽ ഷമ്മരി വെങ്കലവും നേടി. ജൂലൈ 15 വരെ നടക്കുന്ന അറബ് ഗെയിംസിൽ 22 അറബ് ലീഗ് രാഷ്ട്രങ്ങൾ പങ്കെടുക്കുന്നുണ്ട്. ആറു വ്യത്യസ്ത കായിക ഇനങ്ങളിലായി കുവൈത്തിൽനിന്നുള്ള 32 പുരുഷന്മാരും സ്ത്രീകളും അടങ്ങുന്ന സംഘം മത്സരരംഗത്തുണ്ട്.

