Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightഅ​റ​ബ് ഫ്രീ ​ട്രേ​ഡ്...

അ​റ​ബ് ഫ്രീ ​ട്രേ​ഡ് സോ​ൺ; കുവൈത്തിൽ അ​ന്തി​മ ന​ട​പ​ടി​ക​ൾ ച​ർ​ച്ച ചെ​യ്തു

text_fields
bookmark_border
meeting
cancel
camera_alt

അ​റ​ബ് ലീ​ഗ് ഇ​ക്ക​ണോ​മി​ക് ആ​ൻ​ഡ് സോ​ഷ്യ​ൽ കൗ​ൺ​സി​ൽ യോ​ഗ​ത്തി​ൽ അം​ഗ​ങ്ങ​ൾ

കു​വൈ​ത്ത് സി​റ്റി: അ​റ​ബ് ഫ്രീ ​ട്രേ​ഡ് സോ​ൺ സൃ​ഷ്ടി​ക്കു​ന്ന​തി​നു​ള്ള അ​ന്തി​മ ന​ട​പ​ടി​ക​ൾ ച​ർ​ച്ച ചെ​യ്യു​ന്ന​തി​നാ​യി അ​റ​ബ് ലീ​ഗി​ന്റെ ഇ​ക്ക​ണോ​മി​ക് ആ​ൻ​ഡ് സോ​ഷ്യ​ൽ കൗ​ൺ​സി​ലി​ന്റെ 56ാമ​ത് യോ​ഗം കു​വൈ​ത്തി​ന്റെ അ​ധ്യ​ക്ഷ​ത​യി​ൽ ആ​രം​ഭി​ച്ചു. ട്രേ​ഡ് സോ​ൺ വി​ക​സ​ന​ങ്ങ​ൾ ച​ർ​ച്ച ചെ​യ്യു​ന്ന​തി​നാ​യി ക​മ്മി​റ്റി പ​തി​വാ​യി യോ​ഗ​ങ്ങ​ൾ ന​ട​ത്തി​വ​രു​ക​യാ​ണെ​ന്ന് ധ​ന​മ​ന്ത്രാ​ല​യ​ത്തി​ന്റെ സാ​മ്പ​ത്തി​ക കാ​ര്യ ആ​ക്ടി​ങ് അ​ണ്ട​ർ സെ​ക്ര​ട്ട​റി ത​ലാ​ൽ അ​ൽ നെ​മാ​ഷ് പ​റ​ഞ്ഞു.

യോ​ഗ​ത്തി​ന്റെ അ​ജ​ണ്ട​യി​ൽ എ​ട്ട് പ്ര​ധാ​ന ഇ​ന​ങ്ങ​ളാ​ണ് ഉ​ൾ​പ്പെ​ടു​ന്ന​ത്. അ​തി​ൽ പ്ര​ധാ​ന​പ്പെ​ട്ട​ത് തു​ട​ർ​ന​ട​പ​ടി​ക​ളാ​ണ്. ഉ​ച്ച​കോ​ടി​ക​ളു​ടെ തീ​രു​മാ​ന​ങ്ങ​ളും സോ​ണു​മാ​യി ബ​ന്ധ​പ്പെ​ട്ട സാ​മ്പ​ത്തി​ക സാ​മൂ​ഹി​ക കൗ​ൺ​സി​ൽ പ്ര​മേ​യ​ങ്ങ​ൾ ന​ട​പ്പാ​ക്കു​ന്ന​തി​നു​ള്ള സം​വി​ധാ​ന​ങ്ങ​ൾ ച​ർ​ച്ച ചെ​യ്യു​ന്ന​താ​യും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

അ​റ​ബ് വ്യാ​പാ​രം നേ​രി​ടു​ന്ന ത​ട​സ്സ​ങ്ങ​ൾ പ​രി​ഹ​രി​ക്കു​ന്ന​തി​ന് ആ​ശ​യ​വി​നി​മ​യം സു​ഗ​മ​മാ​ക്കു​ന്ന​തി​ന് ഒ​രു പ്ലാ​റ്റ്ഫോം സ്ഥാ​പി​ക്കാ​നു​ള്ള സൗ​ദി അ​റേ​ബ്യ​യു​ടെ നി​ർ​ദേ​ശ​വും യോ​ഗം ച​ർ​ച്ച ചെ​യ്യു​ന്നു. ഗ്രേ​റ്റ​ർ അ​റ​ബ് ഫ്രീ ​ട്രേ​ഡ് സോ​ണി​നെ അ​റ​ബ് വ്യാ​പാ​ര സം​വി​ധാ​ന​ത്തി​ന്റെ ആ​ധു​നി​ക ഘ​ട​ക​മാ​യി ക​ണ​ക്കാ​ക്കാ​മെ​ന്നും അ​ൽ നെ​മാ​ഷ് സൂ​ചി​പ്പി​ച്ചു. കൈ​റോ​യി​ൽ ന​ട​ന്ന യോ​ഗ​ത്തി​ൽ അ​റ​ബ് രാ​ജ്യ​ങ്ങ​ളി​ലെ ധ​ന​കാ​ര്യ-​വ്യാ​പാ​ര മ​ന്ത്രാ​ല​യ​ങ്ങ​ളു​ടെ പ്ര​തി​നി​ധി​ക​ൾ, അ​റ​ബ് ലീ​ഗി​ന്റെ സാ​മ്പ​ത്തി​ക ഏ​കീ​ക​ര​ണ വ​കു​പ്പ് ഡ​യ​റ​ക്ട​ർ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kuwait News
News Summary - Arab Free Trade Zone- Final steps discussed in Kuwait
Next Story