അറബ് ഫെൻസിങ് ചാമ്പ്യൻഷിപ്; കുവൈത്തിന് ആറു മെഡൽ
text_fieldsഅറബ് ഫെൻസിങ് ചാമ്പ്യൻഷിപ്പിൽ പങ്കെടുത്ത കുവൈത്ത് താരങ്ങൾ ടീം ഒഫിഷ്യൽസിനൊപ്പം
കുവൈത്ത് സിറ്റി: ബഹ്റൈനിൽ നടന്ന അറബ് ഫെൻസിങ് ചാമ്പ്യൻഷിപ്പിൽ കുവൈത്തിന് ആറു മെഡലുകൾ. ഒരു വെള്ളിയും അഞ്ചു വെങ്കലവും അടങ്ങുന്നതാണ് കുവൈത്തിന്റെ മെഡൽ പട്ടിക. പുരുഷ ടീം ഇനത്തിലാണ് വെള്ളി.
പുരുഷന്മാരുടെ മറ്റു രണ്ടു ടീമുകളും വനിത ടീമും വെങ്കലമെഡൽ നേടി. വ്യക്തിഗത ഇനത്തിൽ ഹസൻ അൽ ഫൗദരിയും അലി അൽ നാസറും വെങ്കലമെഡലുകൾ നേടി അഭിമാനമായി. അതിനിടെ, റീജനൽ ടൂർണമെന്റിൽ ജൂനിയർ ടീമിനെ ഉൾപ്പെടുത്താൻ കുവൈത്ത് ഫെൻസിങ് അസോസിയേഷൻ തീരുമാനിച്ചതായി ദേശീയ ടീം മാനേജർ അബ്ദുൽ കരീം അൽ ഷംലാൻ പറഞ്ഞു.
യുവതാരങ്ങളെ ഭാവിമത്സരങ്ങൾക്കായി സജ്ജരാക്കുന്നതിനും ലോകമെമ്പാടുമുള്ള ഫെൻസർമാരുമായുള്ള ഇടപഴകൽ വർധിപ്പിക്കുന്നതിനും ഇത് സഹായിക്കുമെന്നാണ് കണക്കുകൂട്ടുന്നത്. അറബ് ഫെൻസിങ് ചാമ്പ്യൻഷിപ്പിലെ താരങ്ങളുടെ പ്രകടനങ്ങളെ പ്രശംസിച്ച അദ്ദേഹം, രാജ്യാന്തര തലത്തിൽ കിരീടങ്ങൾ നേടുന്നതിന് മികച്ച പ്രകടനങ്ങൾ പ്രതീക്ഷിക്കുന്നതായും കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

