അറബ് കെമിസ്ട്രി ഒളിമ്പ്യാഡ്: മികച്ച പ്രകടനവുമായി കുവൈത്ത്
text_fieldsമെഡൽ നേടിയ വിദ്യാർഥികൾ
കുവൈത്ത് സിറ്റി: ജോർഡൻ തലസ്ഥാന നഗരമായ അമ്മാനിൽ നടക്കുന്ന 10ാമത് അറബ് കെമിസ്ട്രി ഒളിമ്പ്യാഡിൽ മികച്ച പ്രകടനവുമായി കുവൈത്ത് വിദ്യാർത്ഥികൾ. വെള്ളിയാഴ്ച കുവൈത്ത് ഒരു വെള്ളി മെഡലും മൂന്ന് വെങ്കലവും നേടി. അലി ബെഹ്ബെഹാനി, ഹാല അൽ റാഷിദി, സഹ്റ അൽ ഹദ്ദാദ്, ഇബ്രാഹിം അൽ റാഷിദി എന്നിവരാണ് മെഡൽ ജേതാക്കൾ. ചാമ്പ്യൻഷിപ്പിൽ 11 അറബ് രാജ്യങ്ങളുടെ പ്രതിനിധികൾ പങ്കെടുക്കുന്നുണ്ട്.
വിദ്യാർഥികളുടെ കഴിവുകൾ വളർത്തിയെടുക്കുന്നതിനായി വിദ്യാഭ്യാസ മന്ത്രാലയം നടത്തുന്ന തുടർച്ചയായ ശ്രമങ്ങളാണ് മികച്ച നേട്ടത്തിന് കാരണമെന്ന് വിദ്യാഭ്യാസ മന്ത്രാലയത്തിലെ കെമിസ്ട്രി സൂപ്പർവൈസർ ഹൈഫ അൽ അദ്വാനി പറഞ്ഞു. പ്രാദേശിക അന്തർദേശീയ മത്സരങ്ങളിൽ വിദ്യാർഥികളുടെ സാന്നിധ്യം ഉറപ്പാക്കൽ, കാര്യക്ഷമമായ പ്രകടനം ഉറപ്പാക്കൽ എന്നിവയിൽ മന്ത്രാലയം ശ്രദ്ധചെലുത്തുന്നുണ്ടെന്നും അവർ കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

