Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightമാ​ധ്യ​മ മേ​ഖ​ല...

മാ​ധ്യ​മ മേ​ഖ​ല ച​ർ​ച്ച​യാ​യി അ​റ​ബ്

text_fields
bookmark_border
മാ​ധ്യ​മ മേ​ഖ​ല ച​ർ​ച്ച​യാ​യി അ​റ​ബ്
cancel
camera_alt

അ​റ​ബ് പെ​ർ​മ​ന​ന്റ് ഇ​ൻ​ഫ​ർ​മേ​ഷ​ൻ സെ​ന്റ​ർ യോ​ഗ​ത്തി​ൽ പ്ര​തി​നി​ധി​ക​ൾ

Listen to this Article

കു​വൈ​ത്ത് സി​റ്റി: അ​റ​ബ് പെ​ർ​മ​ന​ന്റ് ക​മ്മി​റ്റി ഓ​ൺ ഇ​ൻ​ഫ​ർ​മേ​ഷ​ന്റെ 104ാമ​ത് റെ​ഗു​ല​ർ സെ​ഷ​ൻ യോ​ഗം കു​വൈ​ത്തി​ൽ ന​ട​ന്നു. ക​മ്മി​റ്റി പ്ര​സി​ഡ​ന്റ് അ​ബ്ദു​ൽ റ​ഹ്മാ​ൻ അ​ൽ ഒ​ബൈ​ദാ​ൻ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു.

അ​സാ​ധാ​ര​ണ​മാ​യ സാ​ഹ​ച​ര്യ​ങ്ങ​ളു​ടെ​യും വെ​ല്ലു​വി​ളി​ക​ളു​ടെ​യും പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് യോ​ഗ​ങ്ങ​ൾ ന​ട​ക്കു​ന്ന​തെ​ന്ന് കു​വൈ​ത്ത് ഇ​ൻ​ഫ​ർ​മേ​ഷ​ൻ മ​ന്ത്രാ​ല​യം അ​ണ്ട​ർ സെ​ക്ര​ട്ട​റി ഡോ. ​നാ​സ​ർ മു​ഹ്‌​സി​ൻ പ​റ​ഞ്ഞു. സ​ത്യം, വി​ശ്വാ​സ്യ​ത, സ്ഥി​ര​ത, വി​ക​സ​നം എ​ന്നി​വ​യെ അ​ടി​സ്ഥാ​ന​മാ​ക്കി സ​ഹ​ക​ര​ണം വ​ർ​ധി​പ്പി​ക്കേ​ണ്ട​തി​ന്റെ​യും ഉ​ത്ത​ര​വാ​ദി​ത്ത​മു​ള്ള അ​റ​ബ് മാ​ധ്യ​മ സം​വാ​ദം കെ​ട്ടി​പ്പ​ടു​ക്കേ​ണ്ട​തി​ന്റെ​യും ആ​വ​ശ്യ​ക​ത​യും സൂ​ചി​പ്പി​ച്ചു.

മാ​ധ്യ​മ​ങ്ങ​ളി​ലെ വ​ർ​ധി​ച്ചു​വ​രു​ന്ന വൈ​വി​ധ്യം, ആ​ശ​ങ്ക​ക​ൾ, ഫ​ല​സ്തീ​ൻ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രെ സം​ര​ക്ഷി​ക്കേ​ണ്ട​തി​ന്റെ ആ​വ​ശ്യ​ക​ത എ​ന്നി​വ അ​റ​ബ് ലീ​ഗ് ഫോ​ർ മീ​ഡി​യ അ​ഫ​യേ​ഴ്‌​സ് അ​സി​സ്റ്റ​ന്റ് സെ​ക്ര​ട്ട​റി ജ​ന​റ​ൽ അം​ബാ​സ​ഡ​ർ അ​ഹ്മ​ദ് ഖ​ത്താ​ബി ചൂ​ണ്ടി​ക്കാ​ട്ടി. മേ​യ് 11 ഫ​ല​സ്തീ​ൻ ഐ​ക്യ​ദാ​ർ​ഢ്യ ദി​ന​മാ​യി ആ​ച​രി​ച്ച​തും ഓ​ർ​മി​പ്പി​ച്ചു.

ബാ​ഹ്യ മാ​ധ്യ​മ പ്ര​വ​ർ​ത്ത​ന പ​ദ്ധ​തി സ​ജീ​വ​മാ​ക്കു​ക, ഡി​ജി​റ്റ​ൽ പ​രി​വ​ർ​ത്ത​ന​ത്തെ​യും കൃ​ത്രി​മ​ബു​ദ്ധി​യെ​യും അ​ഭി​സം​ബോ​ധ​ന ചെ​യ്യു​ക, മാ​ധ്യ​മ സാ​ക്ഷ​ര​ത ശ​ക്തി​പ്പെ​ടു​ത്തു​ക എ​ന്നി​വ​യും ഖ​ത്താ​ബി സൂ​ചി​പ്പി​ച്ചു.ബു​ധ​നാ​ഴ്ച എ​ക്സി​ക്യൂ​ട്ടി​വ് ബ്യൂ​റോ സെ​ഷ​നി​ൽ യോ​ഗം അ​തി​ന്റെ ശി​പാ​ർ​ശ​ക​ൾ സ​മ​ർ​പ്പി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulfnewsKuwaitgulfnewsmalayalam
News Summary - Arab as a media sector discussion
Next Story