അറബ്, ഇസ് ലാമിക് ഉച്ചകോടിയിലേക്ക് അമീറിന് ക്ഷണം
text_fieldsഅറബ്, ഇസ് ലാമിക് ഫോളോഅപ് ഉച്ചകോടിയിൽ പങ്കെടുക്കാൻ അമീറിനുള്ള ക്ഷണക്കത്ത് കിരീടാവകാശി ശൈഖ്
സബാഹ് ഖാലിദ് അൽ ഹമദ് അൽ മുബാറക് അസ്സബാഹ്
ഏറ്റുവാങ്ങുന്നു
കുവൈത്ത് സിറ്റി: നവംബർ 11ന് നടക്കുന്ന അസാധാരണ അറബ്, ഇസ് ലാമിക് ഫോളോഅപ് ഉച്ചകോടിയിൽ പങ്കെടുക്കാൻ അമീർ ശൈഖ് മിശ്അൽ അൽ അഹ്മദ് അൽ ജാബിർ അസ്സബാഹിന് ക്ഷണം. ഉച്ചകോടിയിലേക്ക് ക്ഷണിച്ച് സൗദി സൽമാൻ രാജാവ് അയച്ച കത്ത് കിരീടാവകാശി ശൈഖ് സബാഹ് ഖാലിദ് അൽ ഹമദ് അൽ മുബാറക് അസ്സബാഹ് കൈപ്പറ്റി.
കുവൈത്തിലെ സൗദി അംബാസഡർ ക്ഷണക്കത്ത് കൈമാറി. ചടങ്ങിൽ അമീരി ദിവാൻ കാര്യ മന്ത്രി ശൈഖ് മുഹമ്മദ് അബ്ദുല്ല അൽ മുബാറക് അസ്സബാഹും അമീരി ദിവാനിലെ മുതിർന്ന ഉദ്യോഗസ്ഥരും കിരീടാവകാശിയുടെ ദിവാനും പങ്കെടുത്തു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

