Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_right750 അ​ധ്യാ​പ​ക​രു​ടെ...

750 അ​ധ്യാ​പ​ക​രു​ടെ നി​യ​മ​ന​ത്തി​ന്​ അം​ഗീ​കാ​രം

text_fields
bookmark_border
750 അ​ധ്യാ​പ​ക​രു​ടെ നി​യ​മ​ന​ത്തി​ന്​ അം​ഗീ​കാ​രം
cancel
camera_alt

വി​ദ്യാ​ഭ്യാ​സ മ​ന്ത്രി ഡോ. ​അ​ലി അ​ൽ മു​ദ​ഫ്

കു​വൈ​ത്ത്​ സി​റ്റി: 750 അ​ധ്യാ​പ​ക​രു​ടെ നി​യ​മ​ന​ത്തി​ന്​ കു​വൈ​ത്ത്​ വി​ദ്യാ​ഭ്യാ​സ മ​ന്ത്രി ഡോ. ​അ​ലി അ​ൽ മു​ദ​ഫ്​ അം​ഗീ​കാ​രം ന​ൽ​കി. വി​വി​ധ വി​ഷ​യ​ങ്ങ​ളി​ലെ കു​വൈ​ത്തി അ​ധ്യാ​പ​ക​രെ​യാ​ണ്​ ക​ഴി​ഞ്ഞ ആ​ഴ്​​ച നി​യ​മി​ച്ച​ത്. കോ​വി​ഡ്​ പ്ര​തി​സ​ന്ധി​യെ തു​ട​ർ​ന്ന്​ ഒ​രു വ​ർ​ഷ​മാ​യി മ​ര​വി​പ്പി​ച്ചി​രു​ന്ന നി​യ​മ​ന​മാ​ണ്​ ക​ഴി​ഞ്ഞ ആ​ഴ്​​ച ന​ട​പ്പാ​ക്കി​യ​ത്. കോ​വി​ഡ്​ കാ​ല​ത്ത്​ നേ​രി​ട്ടു​ള്ള അ​ധ്യ​യ​നം ഇ​ല്ലാ​തി​രു​ന്ന​തി​നാ​ലാ​യി​രു​ന്നു ഇ​ത്.

വി​വി​ധ സ്​​കൂ​ളു​ക​ളി​ൽ നേ​രി​ടു​ന്ന അ​ധ്യാ​പ​ക ക്ഷാ​മം പ​രി​ഹ​രി​ക്കാ​ൻ ഇ​ത്​ സ​ഹാ​യി​ക്കും. മ​നഃ​ശാ​സ്​​ത്രം, സാ​മൂ​ഹി​ക ശാ​സ്​​ത്രം, ച​രി​ത്രം, ഇ​സ്​​ലാ​മി​ക വി​ദ്യാ​ഭ്യാ​സം, ഭൂ​മി​ശാ​സ്​​ത്രം, കാ​യി​ക വി​ദ്യാ​ഭ്യാ​സം, ത​ത്ത്വ​ശാ​സ്​​ത്രം, ഫ്ര​ഞ്ച്​ ഭാ​ഷ, ​ജീ​വ​ശാ​സ്​​ത്രം, ഭൗ​തി​ക ശാ​സ്​​ത്രം, ഹോം ​ഇ​ക്ക​ണോ​മി​ക്​​സ്, ഇ​ല​ക്​​ട്രി​സി​റ്റി, ജി​യോ​ള​ജി വി​ഷ​യ​ങ്ങ​ളി​ലാ​ണ്​ നി​യ​മ​നം. സെ​പ്​​റ്റം​ബ​റോ​ടെ നേ​രി​ട്ടു​ള്ള അ​ധ്യ​യ​നം സാ​ധ്യ​മാ​ക്കാ​ൻ വി​ദ്യാ​ഭ്യാ​സ മ​ന്ത്രാ​ല​യം ത​യാ​റെ​ടു​ക്കു​ക​യാ​ണ്.

ഘ​ട്ടം ഘ​ട്ട​മാ​യാ​ണ്​ വി​ദ്യാ​ർ​ഥി​ളെ സ്കൂ​ളു​ക​ളി​ലേ​ക്ക് മ​ട​ക്കി​ക്കൊ​ണ്ടു​വ​രു​ക. കോ​വി​ഡ് പ​ശ്ചാ​ത്ത​ല​ത്തി​ൽ ക​ഴി​ഞ്ഞ വ​ർ​ഷം മാ​ർ​ച്ച് മു​ത​ൽ കു​വൈ​ത്തി​ൽ സ്കൂ​ളു​ക​ൾ​ക്ക് അ​വ​ധി​യാ​ണ്. ഓ​ൺ​ലൈ​നാ​യാ​ണ് സ​ർ​ക്കാ​ർ വി​ദ്യാ​ല​യ​ങ്ങ​ളും ഇ​ന്ത്യ​ൻ സ്​​കൂ​ളു​ക​ൾ ഉ​ൾ​പ്പെ​ടെ സ്വ​കാ​ര്യ വി​ദ്യാ​ല​യ​ങ്ങ​ളും പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്.

നേ​രി​ട്ടു​ള്ള അ​ധ്യ​യ​ന​ത്തി​ന്​ ഒാ​ൺ​ലൈ​ൻ ക്ലാ​സു​ക​ൾ പ​ക​ര​മാ​കി​ല്ലെ​ന്ന്​ അ​ധി​കൃ​ത​ർ​ക്ക്​ ബോ​ധ്യ​മു​ണ്ട്. അ​ധ്യാ​പ​ക​രും വി​ദ്യാ​ർ​ഥി​ക​ളും ര​ക്ഷി​താ​ക്ക​ളും പ​ല​വി​ധ ബു​ദ്ധി​മു​ട്ടു​ക​ളും അ​നു​ഭ​വി​ക്കു​ന്നു. എ​ന്നാ​ൽ, അ​തി​നെ​ല്ലാം ഉ​പ​രി​യാ​യി കു​ട്ടി​ക​ളു​ടെ​യും ജീ​വ​ന​ക്കാ​രു​ടെ​യും ആ​രോ​ഗ്യ സു​ര​ക്ഷ പ്ര​ധാ​ന​മാ​യി ക​ണ്ടാ​ണ്​ ഒാ​ൺ​ലൈ​ൻ അ​ധ്യ​യ​നം തു​ട​രാ​ൻ തീ​രു​മാ​നി​ച്ച​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Approves the appointment of 750 teachers
News Summary - Approves the appointment of 750 teachers
Next Story