ഓക്സ്ഫഡ് വാക്സിൻ ഉപയോഗത്തിന് അനുമതി
text_fieldsകുവൈത്ത് സിറ്റി: ഒാക്സ്ഫഡ്, ആസ്ട്രസെനിക്ക വാക്സിെൻറ അടിയന്തര ഉപയോഗത്തിന് കുവൈത്ത് ആരോഗ്യ മന്ത്രാലയം അനുമതി നൽകി. ഒാക്സ്ഫഡ് യൂനിവേഴ്സിറ്റി വികസിപ്പിച്ചെടുത്ത് ആസ്ട്രസെനിക്ക കമ്പനി ഇന്ത്യയിലെ ഫാക്ടറിയിൽ നിർമിച്ച വാക്സിനാണ് കുവൈത്ത് ആരോഗ്യ മന്ത്രാലയം അംഗീകരിച്ചത്.
മരുന്ന് രജിസ്ട്രേഷൻ, നിയന്ത്രണ വിഭാഗത്തിലെയും പൊതുജനാരോഗ്യ വകുപ്പിലെയും ഉദ്യോഗസ്ഥർ അടങ്ങിയ സംയുക്ത സമിതി പരിശോധന നടത്തിയാണ് അംഗീകാരം നൽകിയതെന്ന് അസിസ്റ്റൻറ് അണ്ടർ സെക്രട്ടറി ഡോ. അബ്ദുല്ല അൽ ബദർ പറഞ്ഞു.
ആദ്യബാച്ച് ഒാക്സ്ഫഡ് വാക്സിൻ ഇറക്കുമതിക്ക് കുവൈത്ത് ഒരുക്കം പൂർത്തിയാക്കിയിട്ടുണ്ട്.
ഇൗ ആഴ്ച രണ്ടു ലക്ഷം ഡോസ് അടങ്ങുന്ന ആദ്യ ബാച്ച് എത്തും.
വാക്സിെൻറ സുരക്ഷയും കാര്യക്ഷമതയും സംബന്ധിച്ച് ക്ലിനിക്കൽ പരിശോധന നടത്തിയതാണ്. യൂറോപ്യൻ മെഡിസിൻ അതോറിറ്റി, ബ്രിട്ടീഷ് ഏജൻസി ഫോർ ദി റെഗുലേഷൻ ഒാഫ് മെഡിസിൻസ് തുടങ്ങിയവയുടെ അംഗീകാരവും വാക്സിനുണ്ട്.
രാജ്യത്തെ പൗരന്മാരുടെയും വിദേശികളുടെയും സുരക്ഷ ഉറപ്പുവരുത്താൻ സൂക്ഷ്മമായ നിരീക്ഷണവും അവലോകനവും ഒാരോ ഘട്ടത്തിലും നടത്തുമെന്ന് അധികൃതർ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

