Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിലെ സൗകര്യങ്ങൾ വർധിപ്പിക്കും
text_fieldsbookmark_border
കുവൈത്ത് സിറ്റി: കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിലെ വിവിധ സൗകര്യങ്ങൾക്കായി ഏഴു മില്യൺ കുവൈത്തി ദീനാർ ചെലവ് വരുന്ന ഏഴ് ടെൻഡറുകൾക്ക് അനുമതി. സ്റ്റേറ്റ് ഓഡിറ്റ് ബ്യൂറോയുടെ അനുമതിയോടെയാണ് പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഏവിയേഷൻ ടെൻഡറുകൾക്ക് അംഗീകാരം നേടിയത്. പാസഞ്ചർ ടെർമിനലുകളിലെ പരസ്യ ഇടങ്ങൾ, ഭക്ഷണശാലകൾ, കഫേകൾ, ബാഗേജ് കൈകാര്യം ചെയ്യൽ തുടങ്ങിയ സേവനങ്ങളാണ് ടെൻഡറുകളിൽ ഉൾപ്പെടുന്നത്.
ടെർമിനൽ ഒന്നിലെ പരസ്യ ഇടങ്ങളും ബാഗേജ് കൈകാര്യം ചെയ്യൽ സേവനങ്ങളുമാണ് പ്രധാന ടെൻഡറുകൾ. ടെർമിനൽ നാലിലെ കഫേ, ലഘുഭക്ഷണശാല എന്നിവയുടെ നടത്തിപ്പിനുള്ള ടെൻഡറും ഇതിൽ ഉൾപ്പെടുന്നു. വിമാനത്താവളത്തിലെ വാണിജ്യ സൗകര്യങ്ങൾ കൂടുതൽ കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമായാണ് നടപടി.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

