കുവൈത്തിന് യമൻ സർക്കാറിന്റെ നന്ദിയും അഭിനന്ദനവും
text_fieldsയമൻ ഇൻഫർമേഷൻ മന്ത്രി മുഅമ്മർ അൽ എറിയാനിയും
കുവൈത്ത് അംബാസഡർ ഫലാഹ് അൽ ഹജ്റഫും
കുവൈത്ത് സിറ്റി: രാജ്യത്ത് നടപ്പാക്കുന്ന വിവിധ പദ്ധതികൾക്കും നിരന്തരമായ സഹായങ്ങൾക്കും യമൻ നന്ദിയും അഭിനന്ദനവും അറിയിച്ചു. രാജ്യത്തിന്റെ മാന്യമായ നിലപാടിനും പിന്തുണക്കും യമൻ ഇൻഫർമേഷൻ മന്ത്രി മുഅമ്മർ അൽ എറിയാനി അഭിനന്ദനം അറിയിച്ചു. യമനിൽ ഡസൻകണക്കിന് മാനുഷികവും സുപ്രധാനവുമായ പദ്ധതികൾ കുവൈത്ത് നടപ്പാക്കിയതായി അദ്ദേഹം ചൂണ്ടിക്കാട്ടി. യമനിലെ കുവൈത്ത് അംബാസഡർ ഫലാഹ് അൽ ഹജ്റഫും മന്ത്രി മുഅമ്മർ അൽ എറിയാനിയും തമ്മിൽ നടത്തിയ കൂടിക്കാഴ്ചയിലാണ് ഇക്കാര്യം അറിയിച്ചത്. യമനിലെ പുതിയ സംഭവവികാസങ്ങളെക്കുറിച്ചും സന്ധി പുതുക്കാനും രാജ്യത്ത് സമാധാനം കൈവരിക്കാനും അയൽരാജ്യങ്ങൾ നടത്തുന്ന ശ്രമങ്ങളെക്കുറിച്ചും ഇരുവരും വിലയിരുത്തി. ലീഡർഷിപ് കൗൺസിൽ പ്രസിഡന്റ് റഷാദ് അൽ ഒലൈമിയുടെ നേതൃത്വത്തിലുള്ള നിയമാനുസൃത സർക്കാറിനെയും യമൻ ജനതയെയും പിന്തുണക്കുന്ന കുവൈത്ത് നിലപാടുകളെ മന്ത്രി പ്രശംസിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

