Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_right...

പ്ര​ധാ​ന​മ​ന്ത്രി​യു​ടെ നി​യ​മ​നം: യു.​എ​സ് സ്വാ​ഗ​തം ചെ​യ്തു

text_fields
bookmark_border
പ്ര​ധാ​ന​മ​ന്ത്രി​യു​ടെ നി​യ​മ​നം: യു.​എ​സ് സ്വാ​ഗ​തം ചെ​യ്തു
cancel

കു​വൈ​ത്ത്സി​റ്റി: കു​വൈ​ത്ത് പു​തി​യ പ്ര​ധാ​ന​മ​ന്ത്രി​യാ​യി ശൈ​ഖ് ഡോ. ​മു​ഹ​മ്മ​ദ് സ​ബാ​ഹ് അ​ൽ സാ​ലിം അ​സ്സ​ബാ​ഹി​ന്‍റെ നി​യ​മ​ന​ത്തെ യു.​എ​സ് സ്റ്റേ​റ്റ് ഡി​പ്പാ​ർ​ട്​മെ​ന്‍റ് സ്വാ​ഗ​തം ചെ​യ്തു. ഇ​രു രാ​ജ്യ​ങ്ങ​ളും ത​മ്മി​ലു​ള്ള ത​ന്ത്ര​പ​ര​മാ​യ പ​ങ്കാ​ളി​ത്ത​ത്തി​ന്‍റെ ദീ​ർ​ഘ​കാ​ല പി​ന്തു​ണ​ക്കാ​ര​നാ​യി ശൈ​ഖ് ഡോ. ​മു​ഹ​മ്മ​ദ് സ​ബാ​ഹി​നെ യു.​എ​സ് സ്റ്റേ​റ്റ് ഡി​പ്പാ​ർ​ട്​മെ​ന്‍റ് പ്ര​സ​്താ​വ​ന​യി​ൽ വി​ശേ​ഷി​പ്പി​ച്ചു. കു​വൈ​ത്തി​ന്‍റെ പു​തി​യ പ്ര​ധാ​ന​മ​ന്ത്രി​യാ​യി ശൈ​ഖ് ഡോ. ​മു​ഹ​മ്മ​ദ് സ​ബാ​ഹ് അ​ൽ സാ​ലിം അ​സ്സ​ബാ​ഹി​നെ നി​യ​മി​ച്ച​തി​നെ സ്റ്റേ​റ്റ് ഡി​പ്പാ​ർ​ട്​മെ​ന്‍റ് സ്വാ​ഗ​തം ചെ​യ്യു​ന്നു.

യു.​എ​സി​ലെ കു​വൈ​ത്ത് അം​ബാ​സ​ഡ​ർ എ​ന്ന നി​ല​യി​ലും വി​ദേ​ശ​കാ​ര്യ മ​ന്ത്രി എ​ന്ന നി​ല​യി​ലും ഉ​ൾ​പ്പെ​ടെ പൊ​തു സേ​വ​ന​ത്തി​ന്‍റെ വി​ശി​ഷ്ട​മാ​യ ജീ​വി​ത​മാ​ണ് ശൈ​ഖ് മു​ഹ​മ്മ​ദി​നു​ള്ള​ത്. അ​മേ​രി​ക്ക​യും കു​വൈ​ത്തും ത​മ്മി​ലു​ള്ള ത​ന്ത്ര​പ​ര​മാ​യ പ​ങ്കാ​ളി​ത്ത​ത്തി​ന്‍റെ ശ​ക്തി​യാ​യി​രു​ന്നു അ​ദ്ദേ​ഹം. കു​വൈ​ത്തും പ്ര​ധാ​ന​മ​ന്ത്രി ശൈ​ഖ് ഡോ. ​മു​ഹ​മ്മ​ദ് സ​ബാ​ഹു​മാ​യു​ള്ള പ​ങ്കാ​ളി​ത്തം കൂ​ടു​ത​ൽ ആ​ഴ​ത്തി​ലാ​ക്കാ​ൻ ഞ​ങ്ങ​ൾ ആ​ഗ്ര​ഹി​ക്കു​ന്നെന്നും യു.​എ​സ് സ്റ്റേ​റ്റ് ഡി​പ്പാ​ർ​ട്​മെ​ന്‍റ് വ്യ​ക്ത​മാ​ക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:USPrime MinisterAppointment
News Summary - Appointment of Prime Minister: US welcomed
Next Story