'അഷൽ' പോർട്ടലിൽ അപേക്ഷിക്കാം, കൂടുതൽ ഓൺലൈൻ സേവനങ്ങളുമായി മാൻപവർ അതോറിറ്റി
text_fieldsകുവൈത്ത് സിറ്റി: കൂടുതൽ സേവനങ്ങൾ ഇലക്ട്രോണിക് വഴിയാക്കി പബ്ലിക് അതോറിറ്റി ഫോർ മാൻപവർ. ‘അഷൽ’ പോർട്ടൽ വഴി ഇലക്ട്രോണിക് സേവനങ്ങളുടെ പുതിയ പാക്കേജ് ആരംഭിച്ചതായി അതോറിറ്റി അറിയിച്ചു. ഉപയോക്താക്കൾക്ക് മാൻപവർ വകുപ്പുകൾ സന്ദർശിക്കാതെ തൊഴിൽ സംബന്ധമായ പ്രധാന നടപടിക്രമങ്ങൾ ഓൺലൈനായി പൂർത്തിയാക്കാൻ ഇതുവഴി കഴിയും.
നടപടിക്രമങ്ങൾ ലളിതമാക്കുക, പേപ്പർവർക്കുകൾ കുറക്കുക, കമ്പനികൾക്കും തൊഴിലുടമകൾക്കും എവിടെ നിന്നും ഏത് സമയത്തും സേവനങ്ങൾ ലഭ്യമാക്കുന്നതിലൂടെ സമയവും പരിശ്രമവും ലാഭിക്കുക എന്നിവയാണ് ലക്ഷ്യം.‘അഷൽ’ പോർട്ടലിന്റെ കോർപ്പറേറ്റ് സേവന വിഭാഗത്തിലൂടെ തൊഴിലുടമകൾക്ക് ഇപ്പോൾ നിരവധി പ്രധാനപ്പെട്ട ഇടപാടുകൾ ഇലക്ട്രോണിക് ആയി പൂർത്തിയാക്കാം.
ഉപയോക്താക്കളുടെ സൗകര്യത്തിനായി പ്രക്രിയകൾ ലളിതമാക്കിയിട്ടുണ്ടെന്നും അതോറിറ്റി വിശദീകരിച്ചു. അഷൽ പോർട്ടലിൽ ലോഗിൻ ചെയ്ത് ആവശ്യമായ സേവനം തെരഞ്ഞെടുത്ത് നടപടികൾ പൂർത്തിയാക്കാം. ആവശ്യമായ രേഖകൾ ഈ ഘട്ടത്തിൽ അപ്ലോഡ് ചെയ്യേണ്ടിവരും.
അപേക്ഷ സമർപ്പിച്ചുകഴിഞ്ഞാൽ, ബന്ധപ്പെട്ട ജീവനക്കാരൻ അത് പരിശോധിച്ച് അഭ്യർഥന അംഗീകരിക്കുകയോ നിരസിക്കുകയോ ചെയ്യും. ഇതെല്ലാം ഇലക്ട്രോണിക് മാൾഗത്തിലൂടെയാണ് നടക്കുക. നേരിട്ടുള്ള ഓഫിസ് സന്ദർശനവും പേപ്പർ അധിഷ്ഠിത പരിശോധനയും ഇതുവഴി ഇല്ലാതാക്കുന്നു. ബിസിനസുകൾക്കും വ്യക്തികൾക്കും വേഗത്തിലുള്ള പ്രോസസ്സിങ്ങും കൂടുതൽ സുതാര്യതയും ഇതു ഉറപ്പാക്കുന്നു.
പുതിയ സേവനങ്ങൾ
ഒരേ സ്പോൺസറുടെ കീഴിൽ ജോലി മാറ്റത്തിനുള്ള വർക്ക്പെർമിറ്റ് നൽകൽ
വർക്ക്പെർമിറ്റ് പുതുക്കൽ
തൊഴിലാളിയിൽനിന്ന് പങ്കാളിയിലേക്ക് താമസ പദവി കൈമാറ്റം
സ്റ്റാറ്റസിലെ മാറ്റത്തിനോ ഭേദഗതിക്കോ ശേഷം വർക്ക്പെർമിറ്റ് നൽകൽ
പങ്കാളിയിൽനിന്ന് തൊഴിലാളിയിലേക്ക് താമസ പദവി കൈമാറ്റം
എൻട്രി വിസയിൽനിന്ന് മാറുന്ന വ്യക്തികൾക്ക് വർക്ക്പെർമിറ്റ് നൽകൽ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

