അപേക്ഷ വെബ്സൈറ്റ് വഴി; ‘നോർക്ക കെയർ’ ഇന്ന് കൂടി അപേക്ഷിക്കാം
text_fieldsകുവൈത്ത് സിറ്റി: പ്രവാസികൾക്കും കുടുംബങ്ങൾക്കുമായി കേരള സർക്കാർ നോർക്ക റൂട്ട്സ് വഴി നടപ്പാക്കുന്ന സമഗ്ര ആരോഗ്യ അപകട ഇൻഷുറൻസ് പദ്ധതിയായ ‘നോർക്ക കെയർ’ ലേക്ക് അപേക്ഷിക്കാനുള്ള തീയതി ഇന്ന് അവസാനിക്കും.
നേരത്തേ ഒക്ടോബർ 31ന് അവസാനിപ്പിക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും പ്രവാസികളുടെ അഭ്യർഥന പരിഗണിച്ച് ഒരു മാസത്തേക്കുകൂടി നീട്ടുകയായിരുന്നു.സാധുവായ നോര്‍ക്ക പ്രവാസി ഐ.ഡി, സ്റ്റുഡന്റ് ഐ.ഡി, എന്‍.ആര്.കെ ഐഡി കാര്‍ഡുള്ള പ്രവാസി കേരളീയര്‍ക്കാണ് പദ്ധതിയില്‍ എൻറോൾ ചെയ്യാനാകുക.ഒരു കുടുംബത്തിന് (ഭര്‍ത്താവ്, ഭാര്യ, 25 വയസ്സില്‍ താഴെയുളള രണ്ടു കുട്ടികള്‍) 13,411 പ്രീമിയത്തിൽ (അധികമായി ഒരു കുട്ടി , 25 വയസ്സിൽ താഴെ 4,130) അഞ്ച് ലക്ഷം രൂപയുടെ ആരോഗ്യ ഇന്‍ഷുറന്‍സും 10 ലക്ഷം രൂപയുടെ ഗ്രൂപ് പേഴ്സനല്‍ കേരളത്തിലെ 500 ലധികം ആശുപത്രികള്‍ ഉള്‍പ്പെടെ രാജ്യത്തെ 18,000 ത്തോളം ആശുപത്രികൾ വഴി പ്രവാസികേരളീയര്‍ക്ക് കാഷ് രഹിത ചികിത്സ ഉറപ്പാക്കുന്നതാണ് പദ്ധതി.
നോര്‍ക്ക റൂട്ട്സിന്റെ ഔദ്യോഗിക വെബ്സൈറ്റായ www.norkaroots.kerala.gov.in സന്ദര്‍ശിച്ചോ നോര്‍ക്ക കെയര്‍ മൊബൈല്‍ ആപ്പുകള്‍ മുഖേനയോ രജിസ്റ്റര്‍ ചെയ്യാം.
കേരളത്തിൽ 3000 ത്തോളം അക്ഷയകേന്ദ്രങ്ങള്‍ മുഖേനയും നോര്‍ക്ക കെയര്‍ എൻറോൾമെന്റ് സേവനം എന്നിവ ലഭിക്കും.
പദ്ധതിയിൽ ചേരാൻ ആഗ്രഹിക്കുന്നവരിൽ സഹായം ആവശ്യമുള്ളവർക്കായി തിരുവനന്തപുരത്ത് നോർക്ക ആസ്ഥാനത്ത് സഹായ കേന്ദ്രം പ്രവർത്തി ക്കുന്നുണ്ട്. നോർക്ക റൂട്സ് വെബ്സൈറ്റ്: https://id.norkaroots.kerala.gov.in/
അതേസമയം, നോർക്ക കെയർ ഇൻഷുറൻസ് അപേക്ഷ പോർട്ടലിൽ അപേക്ഷ സമർപ്പിച്ചവർ നേരിടുന്ന ബുദ്ധിമുട്ടുകൾ പരിഹരിക്കുന്നതിന് ‘സ്വയം തിരുത്തൽ’ സൗകര്യം വേണമെന്ന് ആവശ്യമുയർന്നിട്ടുണ്ട്.
പേരിന്റെ സ്പെല്ലിങ്, ജനനത്തീയതി, ലിംഗം തുടങ്ങിയ വ്യക്തിഗത വിവരങ്ങളിൽ അപേക്ഷ സമർപ്പണ സമയത്ത് സംഭവിക്കുന്ന പിശകുകൾ കാരണം നിരവധി അപേക്ഷകർക്ക് ബുദ്ധിമുട്ടുകൾ നേരിടുന്നുണ്ടെന്നാണ് കണ്ടെത്തൽ. ഗൾഫിലെ ആശുപത്രികളിൽ ചികിത്സിക്കാനുള്ള സൗകര്യം, രക്ഷിതാക്കളെ പദ്ധതിയിൽ ഉൾപ്പെടുത്തൽ എന്നീ ആവശ്യങ്ങളും പ്രവാസികൾ മുന്നോട്ടുവെച്ചിട്ടുണ്ട്.
അതിനിടെ, പ്രവാസം അവസാനിപ്പിച്ചവർക്കായി നോർക്ക കെയർ മാതൃകയിൽ പുതിയ ഇന്‍ഷുറന്‍സ് പദ്ധതിയും നോര്‍ക്ക റൂട്സ് പരിഗണിക്കുന്നുണ്ട്.
നാട്ടിലേക്ക് തിരിച്ചുവന്ന പ്രവാസികള്‍ക്കായി ‘നോര്‍ക്ക കെയര്‍’ മാതൃകയില്‍ പ്രത്യേക ഇന്‍ഷുറന്‍സ് പദ്ധതി ആവിഷ്കരിക്കാമെന്നും ഇതിനുള്ള നിർദേശം ഉടന്‍ സര്‍ക്കാറിന് സമര്‍പ്പിക്കുമെന്നും നോര്‍ക്ക റൂട്സ് സി.ഇ. അജിത് കൊളശ്ശേരി വ്യക്തമാക്കിയിരുന്നു. ഡിസംബറില്‍ ഇന്‍ഷുറന്‍സ് കമ്പനികളില്‍നിന്നും നിര്‍ദേശങ്ങള്‍ ക്ഷണിക്കുമെന്നാണ് സൂചന.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

