Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightവി​ദേ​ശി​ക​ൾ​ക്കും...

വി​ദേ​ശി​ക​ൾ​ക്കും ​അ​പേ​ക്ഷി​ക്കാം: സ​ർ​ക്കാ​ർ സ്​​കൂ​ളി​ലെ അ​ധ്യാ​പ​ക ഒ​ഴി​വു​ക​ൾ ഒാ​ൺ​ലൈ​നി​ൽ പ്ര​സി​ദ്ധീ​ക​രി​ക്കും

text_fields
bookmark_border
വി​ദേ​ശി​ക​ൾ​ക്കും ​അ​പേ​ക്ഷി​ക്കാം: സ​ർ​ക്കാ​ർ സ്​​കൂ​ളി​ലെ അ​ധ്യാ​പ​ക ഒ​ഴി​വു​ക​ൾ ഒാ​ൺ​ലൈ​നി​ൽ പ്ര​സി​ദ്ധീ​ക​രി​ക്കും
cancel

കു​വൈ​ത്ത്​ സി​റ്റി: വി​ദ്യാ​ഭ്യാ​സ മ​ന്ത്രാ​ല​യ​ത്തി​ന്​ കീ​ഴി​ലെ സ്​​കൂ​ളു​ക​ളി​ലെ അ​ധ്യാ​പ​ക ഒ​ഴി​വു​ ക​ൾ സം​ബ​ന്ധി​ച്ച്​ മ​ന്ത്രാ​ല​യ​ത്തി​​െൻറ വെ​ബ്​​സൈ​റ്റി​ൽ പ​ര​സ്യം ചെ​യ്യും. വി​ദേ​ശി​ക​ൾ​ക്കും അ​പേ​ക് ഷി​ക്കാം. മ​ന്ത്രാ​ല​യം അ​ണ്ട​ർ സെ​ക്ര​ട്ട​റി സൗ​ദ്​ അ​ൽ ഹ​ർ​ബി ഇ​തു സം​ബ​ന്ധി​ച്ച്​ ക​ഴി​ഞ്ഞ​ദി​വ​സം ഉ​ത്ത ​ര​വി​ട്ടു.
2019-2020 അ​ക്കാ​ദ​മി​ക വ​ർ​ഷ​ത്തി​ൽ ഇം​ഗ്ലീ​ഷ്, ഫ്ര​ഞ്ച്, സ​യ​ൻ​സ്, ക​ണ​ക്ക്, കെ​മി​സ്​​ട്രി, ഫി​സി​ക്​​സ്, ബ​യോ​ള​ജി, ജി​യോ​ള​ജി, ഫി​സി​ക്ക​ൽ എ​ജു​ക്കേ​ഷ​ൻ എ​ന്നീ ത​സ്​​തി​ക​ക​ളി​ലേ​ക്കാ​ണ്​ ഒ​ഴി​വു​ള്ള​ത്.
മ​ന്ത്രാ​ല​യ​ത്തി​ൽ പ​ര​സ്യം വ​ന്ന​തി​നു​ശേ​ഷം മാ​ത്ര​മാ​ണ്​ ഒാ​ൺ​ലൈ​ൻ ആ​യി അ​​പേ​ക്ഷ സ​മ​ർ​പ്പി​ക്കേ​ണ്ട​ത്.
കു​വൈ​ത്തി​ക​ളെ​യാ​ണ്​ ആ​ദ്യം പ​രി​ഗ​ണി​ക്കു​ക​യെ​ങ്കി​ലും സ്​​പെ​ഷ​ലി​സ്​​റ്റ്​ വി​ഷ​യ​ങ്ങ​ളി​ൽ യോ​ഗ്യ​രും താ​ൽ​പ​ര്യ​വു​മു​ള്ള കു​വൈ​ത്തി​ക​ളെ ല​ഭ്യ​മ​ല്ലാ​ത്ത​തി​നാ​ൽ വി​ദേ​ശി​ക​ളെ ആ​ശ്ര​യി​ക്കേ​ണ്ടി വ​രും. ഒാ​ൺ​ലൈ​ൻ അ​പേ​ക്ഷ​യി​ലും ആ​ദ്യം കു​വൈ​ത്തി​ക​ൾ​ക്കും പി​ന്നീ​ട്​ ജി.​സി.​സി പൗ​ര​ന്മാ​ർ​ക്കും ശേ​ഷം ബി​ദൂ​നി​ക​ൾ എ​ന്ന ക്ര​മ​ത്തി​ലാ​ണ്​ മു​ൻ​ഗ​ണ​ന ല​ഭി​ക്കു​ക. കു​വൈ​ത്തി​ക​ളെ ല​ഭ്യ​മാ​ക്കാ​നു​ള്ള അ​ധി​കൃ​ത​രു​ടെ ശ്ര​മം എ​ങ്ങു​മെ​ത്താ​ത്ത സാ​ഹ​ച​ര്യ​ത്തി​ൽ വി​ദേ​ശി​ക​ളു​ടെ മു​ന്നി​ൽ അ​വ​സ​രം തു​റ​ന്നു​കി​ട​ക്കു​ക​യാ​ണ്. ഫ​ല​സ്​​തീ​ൻ, ജോ​ർ​ഡ​ൻ, തു​നീ​ഷ്യ എ​ന്നീ രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്ന്​ ല​ഭ്യ​മാ​ക്കാ​നും​ അ​ധി​കൃ​ത​ർ ശ്ര​മി​ക്കു​ന്നു.
ഇ​തി​നാ​യി മ​ന്ത്രാ​ല​യ​ത്തി​ലെ ഉ​ദ്യോ​ഗ​സ്ഥ​ർ ഇൗ ​രാ​ജ്യ​ങ്ങ​ൾ സ​ന്ദ​ർ​ശി​ക്കും. ഇ​വി​ടെ​നി​ന്ന്​ ല​ഭ്യ​മ​ല്ലെ​ങ്കി​ൽ ഇൗ​ജി​പ്​​ത്​ ആ​ണ്​ അ​ടു​ത്ത പ​രി​ഗ​ണ​ന. രാ​ജ്യ​ത്തെ പ​ല സ്​​കൂ​ളു​ക​ളി​ലും അ​ധ്യാ​പ​ക​ക്ഷാ​മം അ​നു​ഭ​വ​പ്പെ​ടു​ന്ന​താ​യി വി​ദ്യാ​ഭ്യാ​സ മ​ന്ത്രി വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. കു​ടും​ബ​ങ്ങ​ളെ പു​തി​യ പാ​ർ​പ്പി​ട മേ​ഖ​ല​ക​ളി​ലേ​ക്ക് മാ​റ്റി​യ​തും ഈ ​വ​ർ​ഷം പു​തി​യ സ്​​കൂ​ളു​ക​ൾ പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ച​തു​മാ​ണ് അ​ധ്യാ​പ​ക ക്ഷാ​മം കൂ​ടാ​ൻ കാ​ര​ണം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kuwait newsApplication for School teachers
News Summary - Application for School teachers, Kuwait news
Next Story