Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightവി​ദ്യാ​ഭ്യാ​സ...

വി​ദ്യാ​ഭ്യാ​സ അ​വാ​ർ​ഡു​ക​ൾ​ക്ക് അ​പേ​ക്ഷ ക്ഷ​ണി​ച്ചു

text_fields
bookmark_border
വി​ദ്യാ​ഭ്യാ​സ അ​വാ​ർ​ഡു​ക​ൾ​ക്ക്    അ​പേ​ക്ഷ ക്ഷ​ണി​ച്ചു
cancel

കു​വൈ​ത്ത്‌ സി​റ്റി: കോ​ഴി​ക്കോ​ട് ജി​ല്ല അ​സോ​സി​യേ​ഷ​ൻ കു​വൈ​ത്ത് 2022-23 വ​ർ​ഷ​ത്തെ വി​ദ്യാ​ഭ്യാ​സ അ​വാ​ർ​ഡു​ക​ൾ​ക്ക് അ​പേ​ക്ഷ ക്ഷ​ണി​ച്ചു. അ​സോ​സി​യേ​ഷ​ൻ അം​ഗ​ങ്ങ​ളു​ടെ മ​ക്ക​ളു​ടെ ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ​ത്തി​ന് മു​ൻ‌​തൂ​ക്കം ന​ൽ​കാ​നാ​യി ഏ​ർ​പ്പെ​ടു​ത്തി​യ​താ​ണ് അ​വാ​ർ​ഡു​ക​ൾ.

2022-23 അ​ധ്യ​യ​ന വ​ർ​ഷം 10, 12 ക്ലാ​സു​ക​ളി​ലെ പൊ​തു​പ​രീ​ക്ഷ​യി​ൽ 80 ശ​ത​മാ​ന​ത്തി​ൽ കൂ​ടു​ത​ൽ മാ​ർ​ക്ക് നേ​ടി​യ​വ​രെ പ​രി​ഗ​ണി​ക്കും. അ​സോ​സി​യേ​ഷ​ന്റെ ഈ ​വ​ർ​ഷ​ത്തെ ഓ​ണം-​ഈ​ദ് ആ​ഘോ​ഷം ഒ​ക്ടോ​ബ​ർ 13ന് ​ഖൈ​ത്താ​ൻ ഇ​ന്ത്യ​ൻ ക​മ്യൂ​ണി​റ്റി സ്‌​കൂ​ളി​ൽ സം​ഘ​ടി​പ്പി​ക്കും. ച​ട​ങ്ങി​ൽ വി​ദ്യാ​ഭ്യാ​സ അ​വാ​ർ​ഡു​ക​ൾ വി​ത​ര​ണം ചെ​യ്യും.

ഇ​തി​നാ​യി അ​സോ​സി​യേ​ഷ​ൻ അം​ഗ​ങ്ങ​ൾ സ്വ​യം സാ​ക്ഷ്യ​പ്പെ​ടു​ത്തി​യ മാ​ർ​ക്ക് ലി​സ്റ്റ് കോ​പ്പി സ​ഹി​തം സെ​പ്റ്റം​ബ​ർ 25നു​മു​മ്പ് അ​ത​ത് ഏ​രി​യ പ്ര​സി​ഡ​ന്റു​മാ​ർ മു​ഖേ​ന​യോ അ​സോ​സി​യേ​ഷ​ൻ ഇ-​മെ​യി​ലാ​യ kozhikodeassociationkuwait@gmail.com എ​ന്ന വി​ലാ​സ​ത്തി​ലോ അ​പേ​ക്ഷ സ​മ​ർ​പ്പി​ക്ക​ണം. അ​പേ​ക്ഷ​ക​ർ അ​സോ​സി​യേ​ഷ​ൻ അം​ഗ ഐ​ഡി ന​മ്പ​റോ, അ​സോ​സി​യേ​ഷ​നി​ൽ ര​ജി​സ്റ്റ​ർ ചെ​യ്ത മൊ​ബൈ​ൽ ന​മ്പ​റോ മൊ​ബൈ​ൽ ന​മ്പ​ർ മാ​റി​യി​ട്ടു​ണ്ടെ​ങ്കി​ൽ അ​തും അ​പേ​ക്ഷ​യോ​ടൊ​പ്പം ന​ൽ​ക​ണ​മെ​ന്ന് പ്ര​സി​ഡ​ന്റ് പി.​വി. ന​ജീ​ബും ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജാ​വേ​ദ് ബി​ൻ ഹ​മീ​ദും അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:awardseducationassociationapplicationKozhokodeDistrictinvite
News Summary - Application invited For educational awards
Next Story