കുവൈത്തിൽ 'ആപ്പിൾ പേ' സേവനം ഡിസംബർ ഏഴുമുതൽ
text_fieldsകുവൈത്ത് സിറ്റി: സാമ്പത്തിക ഇടപാടുകൾ കൂടുതൽ വേഗത്തിലാക്കി കുവൈത്തില്‍ 'ആപ്പിൾ പേ' സേവനം സജീവമാക്കുന്നു. ഡിസംബർ ഏഴുമുതൽ രാജ്യത്ത് 'ആപ്പിൾ പേ' സേവനം ഔദ്യോഗികമായി ആരംഭിക്കുമെന്ന് ധനമന്ത്രാലയം അറിയിച്ചു. ആപ്പിൾ ഫോൺ, ആപ്പിൾ വാച്ച് ഉപയോക്താക്കൾക്കു ഇതോടെ സാമ്പത്തിക കൈമാറ്റം എളുപ്പമാകും.
നേരിട്ട് പണമിടപാടുകൾ നടത്താൻ സൗകര്യം ഒരുക്കുന്ന ആപ്പിൾ ഉപകരണങ്ങൾക്കായുള്ള സാങ്കേതികവിദ്യയാണ് ആപ്പിള്‍ പേ. നേരത്തെ ഇത് സംബന്ധമായി സർവീസ് നടത്താൻ ധനമന്ത്രാലയവും കുവൈത്ത് ഡയറക്ട് ഇൻവെസ്റ്റ്‌മെന്റ് പ്രൊമോഷൻ അതോറിറ്റിയും ആപ്പിളുമായി ധാരണയിലെത്തിയിരുന്നു. നേരത്തെ രാജ്യത്തെ തിരഞ്ഞെടുത്ത മാളുകളില്‍ ആപ്പിൾ പേ ട്രയൽ പ്രവർത്തനം നടത്തിയിരുന്നു. ട്രയല്‍ റണ്ണില്‍ മികച്ച പ്രതികരണമാണ് ഉപഭോക്താക്കളില്‍ നിന്ന് ലഭിച്ചതെന്ന് അധികൃതര്‍ അറിയിച്ചു.
സര്‍ക്കാര്‍ നിഷ്കർഷിച്ച മുഴുവൻ നിബന്ധനകളും സേവനത്തിന് ആവശ്യമായ മറ്റു സാങ്കേതിക പരിശോധനകളും പൂര്‍ത്തിയാക്കിയ ശേഷമാണ് ആപ്പിൾ പേ നടപ്പിലാക്കുന്നതെന്ന് അധികൃതര്‍ വ്യക്തമാക്കി. രാജ്യത്ത് നിലവില്‍ സാംസങ് പേ വഴി ഇടപാടുകള്‍ ലഭ്യമാണ്. ആപ്പിൾ പേ കൂടി വരുന്നതോടെ ഡിജിറ്റൽ പേയ്മെന്റ് കൂടുതൽ സുഗമമാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

