Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightഐ.​സി.​ജെ​ക്ക്...

ഐ.​സി.​ജെ​ക്ക് അ​പ്പീ​ൽ ന​ൽ​കി; ഫ​ല​സ്തീ​നി​ൽ സ​മാ​ധാ​നം സ്ഥാ​പി​ക്ക​ണം -കു​വൈ​ത്ത്

text_fields
bookmark_border
ministry-court
cancel

കു​വൈ​ത്ത് സി​റ്റി: ഫ​ല​സ്തീ​നി​ലെ ഇ​സ്രാ​യേ​ൽ അ​ധി​നി​വേ​ശ സേ​ന​യു​ടെ ലം​ഘ​ന​ങ്ങ​ൾ മൂ​ല​മു​ണ്ടാ​യ പ്ര​ത്യാ​ഘാ​ത​ങ്ങ​ളെ കു​റി​ച്ച് കു​വൈ​ത്ത് അ​ന്താ​രാ​ഷ്ട്ര നീ​തി​ന്യാ​യ കോ​ട​തി​യി​ൽ (ഐ.​സി.​ജെ) വാ​ക്കാ​ലു​ള്ള അ​പ്പീ​ൽ സ​മ​ർ​പ്പി​ച്ചു.

നീ​തി​യു​ക്ത​വും സ​മ​ഗ്ര​വു​മാ​യ സ​മാ​ധാ​നം കൈ​വ​രി​ക്കു​ക​യെ​ന്ന കാ​ഴ്ച​പ്പാ​ടോ​ടെ സ​മാ​ധാ​ന ച​ർ​ച്ച​ക​ൾ പു​ന​രാ​രം​ഭി​ക്കേ​ണ്ട​തി​ന്റെ പ്രാ​ധാ​ന്യം കു​വൈ​ത്ത് എ​ല്ലാ​യ്പോ​ഴും മു​ന്നോ​ട്ടു​വെ​ക്കു​ന്ന​താ​യി ഐ.​സി.​ജെ​ക്ക് മു​മ്പാ​കെ ന​ട​ത്തി​യ പ്ര​സം​ഗ​ത്തി​ൽ യു.​എ​ന്നി​ലെ കു​വൈ​ത്തി​ന്റെ സ്ഥി​രം​പ്ര​തി​നി​ധി അം​ബാ​സ​ഡ​ർ താ​രി​ഖ് അ​ൽ​ബ​നാ​യി പ​റ​ഞ്ഞു. ഐ.​സി.​ജെ​ക്ക് ഇ​ക്കാ​ര്യ​ത്തി​ൽ പ്ര​ധാ​ന പ​ങ്കു​വ​ഹി​ക്കാ​നു​ണ്ടെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഇ​സ്രാ​യേ​ൽ അ​ധി​നി​വേ​ശ​ത്തി​ന്റെ നി​യ​മ​വി​രു​ദ്ധ​ത​യും അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ട്ടി.

പ​തി​റ്റാ​ണ്ടു​ക​ളു​ടെ അ​നീ​തി അ​വ​സാ​നി​പ്പി​ക്കാ​നും ഫ​ല​സ്തീ​ൻ പ്ര​ദേ​ശ​ങ്ങ​ളി​ലെ സ​യ​ണി​സ്റ്റ് അ​ധി​നി​വേ​ശം നി​യ​മ​വി​രു​ദ്ധ​മാ​യി പ്ര​ഖ്യാ​പി​ക്കാ​നും കു​വൈ​ത്ത് അം​ബാ​സ​ഡ​ർ അ​ലി അ​ഹ്മ​ദ് ഇ​ബ്രാ​ഹീം അ​ൽ ദാ​ഫി​രി ആ​വ​ശ്യ​പ്പെ​ട്ടു. എ​ന്തു​കൊ​ണ്ടാ​ണ് ഇ​ര​യെ കൊ​ല​യാ​ളി​യാ​യി ചി​ത്രീ​ക​രി​ക്കു​ന്ന​ത്? ദാ​ഫി​രി ചോ​ദി​ച്ചു.

ഇ​സ്രാ​യേ​ൽ നി​ര​വ​ധി അ​ന്താ​രാ​ഷ്ട്ര നി​യ​മ​ലം​ഘ​ന​ങ്ങ​ളാ​ൽ ഗ​സ്സ​യി​ൽ ഫ​ല​സ്തീ​നി​ക​ൾ​ക്കെ​തി​രെ നി​യ​മ​വി​രു​ദ്ധ​മാ​യ യു​ദ്ധം ന​ട​ത്തി. 57 വ​ർ​ഷ​ത്തെ നി​യ​മ​വി​രു​ദ്ധ അ​ധി​നി​വേ​ശ​ത്തി​ന്റെ ഫ​ല​മാ​ണ് ഇ​പ്പോ​ഴും തു​ട​രു​ന്ന യു​ദ്ധം. ഇ​ത് ഉ​ട​ൻ അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു.

ഫ​ല​സ്തീ​നി​ൽ ഇ​സ്രാ​യേ​ൽ ന​ട​ത്തു​ന്ന അ​ന്താ​രാ​ഷ്ട്ര നി​യ​മ​ലം​ഘ​ന​ങ്ങ​ളെ കു​റി​ച്ച് കു​വൈ​ത്ത് പ്ര​തി​നി​ധി ത​ഹാ​നി അ​ൽ നാ​സ​റും വി​ശ​ദീ​ക​രി​ച്ചു. ഫ​ല​സ്തീ​നി​ലെ ഇ​സ്രാ​യേ​ൽ അ​ധി​നി​വേ​ശ​വും ആ​ക്ര​മ​ണ​വും സം​ബ​ന്ധി​ച്ച് 52 രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്ന് വാ​ദ​മു​ഖ​ങ്ങ​ൾ കേ​ൾ​ക്കു​ന്ന​തി​ന്റെ ഭാ​ഗ​മാ​യാ​ണ് കു​വൈ​ത്ത് ഐ.​സി.​ജെ​ക്ക് മു​മ്പാ​കെ അ​ഭി​പ്രാ​യം പ​ങ്കു​വെ​ച്ച​ത്.

52 രാ​ജ്യ​ങ്ങ​ൾ​ക്കു​പു​റ​മെ അ​റ​ബ് ലീ​ഗ്, ഓ​ർ​ഗ​നൈ​സേ​ഷ​ൻ ഓ​ഫ് ഇ​സ്‍ലാ​മി​ക് കോ​ഓ​പ​റേ​ഷ​ൻ (ഒ.​ഐ.​സി), ആ​ഫ്രി​ക്ക​ൻ യൂ​നി​യ​ൻ എ​ന്നീ സം​ഘ​ട​ന​ക​ളും ത​ങ്ങ​ളു​ടെ വാ​ദ​ങ്ങ​ൾ ഉ​ന്ന​യി​ക്കും. ഫ​ല​സ്തീ​ൻ ജ​ന​ത​യു​ടെ അ​വ​കാ​ശ​ങ്ങ​ളെ പി​ന്തു​ണ​ക്കു​ന്ന​തി​നു​ള്ള ആ​ഗോ​ള ശ്ര​മ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി കു​വൈ​ത്ത് നേ​ര​ത്തേ ഐ.​സി.​ജെ​ക്ക് രേ​ഖാ​മൂ​ല​മു​ള്ള അ​പേ​ക്ഷ സ​മ​ർ​പ്പി​ച്ചി​രു​ന്നു.

ഫ​ല​സ്തീ​ൻ വി​ഷ​യ​ത്തി​ൽ എ​ന്നും ശ​ക്ത​മാ​യ നി​ല​പാ​ട് തു​ട​രു​ന്ന രാ​ഷ്ട്ര​മാ​ണ് കു​വൈ​ത്ത്. നേ​ര​ത്തേ​യു​ള്ള അ​തി​ർ​ത്തി​ക​ളോ​ടെ ഫ​ല​സ്തീ​ൻ സ്വ​ത​ന്ത്ര​രാ​ഷ്ട്ര സ്ഥാ​പ​നം എ​ന്ന​തി​ലൂ​ടെ പ്ര​ശ്നം പ​രി​ഹ​രി​ക്ക​ണ​മെ​ന്നാ​ണ് കു​വൈ​ത്തി​ന്റെ ആ​വ​ശ്യം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kuwait News
News Summary - Appealed to ICJ- Peace must be established in Palestine - Kuwait
Next Story