Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range എ.പി. അബ്ദുസ്സലാമിന് യാത്രയയപ്പ് നൽകി
text_fieldsbookmark_border
കുവൈത്ത് സിറ്റി: പ്രവാസം അവസാനിപ്പിച്ചു നാട്ടിലേക്ക് തിരിക്കുന്ന എ.പി.അബ്ദുസ്സലാമിന് കുവൈത്ത് കവായി മുസ്ലിം ജമാഅത്ത് കമ്മിറ്റി യാത്രയയപ്പ് നൽകി.
ദജീജിലെ ലീലി റെസ്റ്റോറന്റിൽ നടന്ന ചടങ്ങിൽ വൈസ് പ്രസിഡന്റ് പി.അബ്ദുൽ ജബ്ബാർ അധ്യക്ഷത വഹിച്ചു. എ.പി.അബ്ദുസ്സലാമിന്റെ സംഘടനാ പ്രവർത്തനങ്ങളെയും സേവനങ്ങളെയും അദ്ദേഹം അനുസ്മരിച്ചു.
ഹൈദർ ഇസ്മാഈലി, ടി.പി. ഷഫീഖ് എന്നിവർ ആശംസകൾ നേർന്നു. എ.പി.അബ്ദുസ്സലാം മറുപടി പ്രസംഗം നടത്തി. സെക്രട്ടറി നൂറുദ്ദീൻ ഇസ്മാഈൽ സ്വാഗതവും ട്രഷറർ എ.പി. റുവൈസ് നന്ദിയും പറഞ്ഞു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

