ലഹരിവിരുദ്ധ നടപടികൾ ശക്തം; 23 പേർ പിടിയിൽ
text_fieldsപിടിയിലായ പ്രതികൾ
കുവൈത്ത് സിറ്റി: ലഹരിവിരുദ്ധ നടപടികളുടെ ഭാഗമായി രാജ്യത്ത് ശക്തമായ പരിശോധന തുടരുന്നു. കഴിഞ്ഞ ദിവസം നടന്ന പരിശോധനയിൽ വിവിധ രാജ്യക്കാരായ 23 പേരെ അറസ്റ്റ് ചെയ്യുകയും മയക്കുമരുന്നുകളും അനുബന്ധ ഉപകരണങ്ങളും പിടിച്ചെടുക്കുകയും ചെയ്തു. 160 ഗ്രാം കൊക്കെയ്ൻ, 2.5 കിലോ ഹാഷിഷ്, 1.25 കിലോ മജഞ്ച്വാന, ഒരു കിലോ സിന്തറ്റിക് കന്നാബിനോയിഡുകൾ, 200 ഗ്രാം ഹെറോയിൻ, 500 ഗ്രാം മെത്താംഫെറ്റാമിൻ, 15,000 സൈക്കോട്രോപ്പിക് ഗുളികകൾ, 14 ബോട്ടിൽ ആൽക്കഹോൾ, അളവ് തൂക്ക ഉപകരണങ്ങൾ, ലൈസൻസില്ലാത്ത രണ്ട് തോക്കുകൾ, വെടിക്കോപ്പുകൾ എന്നി പരിശോധനയിൽ പിടിച്ചെടുത്തു.
ആഭ്യന്തര മന്ത്രാലയം, ക്രിമിനൽ സുരക്ഷ മേഖല, മയക്കുമരുന്ന് നിയന്ത്രണത്തിനായുള്ള ജനറൽ ഡയറക്ടറേറ്റ് എന്നിവ ചേർന്നാണ് പരിശോധനകൾ നടന്നത്. സമഗ്രമായ ഫീൽഡ് പരിശോധന, സൂക്ഷ്മമായ അന്വേഷണം എന്നിവയെ തുടർന്നാണ് ലഹരിവസ്തുക്കൾ പിടിച്ചെടുത്തതെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. മയക്കുമരുന്ന് കടത്ത്, വിൽൽപന, ഉപയോഗം എന്നിവക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടി തുടരും. ഇത്തരം കുറ്റകൃത്യത്തിൽ ഉൾപ്പെടുന്നവർക്കെതിരെ കർശന നിയമ നടപടികൾ സ്വീകരിക്കുമെന്നും, സമൂഹത്തിന്റെ സുരക്ഷ ഉറപ്പാക്കുമെന്നും മന്ത്രാലയം അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

