Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightല​ഹ​രി വേ​ട്ട...

ല​ഹ​രി വേ​ട്ട തു​ട​രു​ന്നു; 35 കി​ലോ ഷാ​ബു​വും 300,000 ക്യാ​പ്റ്റ​ഗ​ൺ ഗു​ളി​ക​യും പി​ടി​കൂ​ടി

text_fields
bookmark_border
പി​ടി​കൂ​ടി​യ ല​ഹ​രിവ​സ്തു​ക്ക​ൾ
cancel
camera_alt

പി​ടി​കൂ​ടി​യ ല​ഹ​രിവ​സ്തു​ക്ക​ൾ

കു​വൈ​ത്ത്സി​റ്റി: രാ​ജ്യ​ത്ത് മ​യ​ക്കു​മ​രു​ന്നി​നെ​തി​രാ​യ പ​രി​ശോ​ധ​ന​ക​ൾ തു​ട​രു​ന്നു. ക​ഴി​ഞ്ഞ ദി​വ​സം ന​ട​ന്ന പ​രി​ശോ​ധ​ന​യി​ൽ 35 കി​ലോ ഷാ​ബു, 3,00,000 ക്യാ​പ്റ്റ​ഗ​ൺ ഗു​ളി​ക​ക​ൾ എ​ന്നി​വ പി​ടി​കൂ​ടി.

രാ​ജ്യ​ത്തി​ന്റെ അ​തി​ർ​ത്തി വ​ഴി മ​യ​ക്കു​മ​രു​ന്ന് ക​ട​ത്തു​ന്ന​താ​യി ജ​ന​റ​ൽ ഡി​പ്പാ​ർ​ട്ട്മെ​ന്റ് ഓ​ഫ് നാ​ർ​ക്കോ​ട്ടി​ക് ക​ൺ​ട്രോ​ളി​ന് ല​ഭി​ച്ച സൂ​ച​ന​യെ തു​ട​ർ​ന്ന് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് പ്ര​തി​ക​ൾ പി​ടി​യി​ലാ​യ​ത്. വി​വ​ര​ത്തെ തു​ട​ർ​ന്ന് അ​തി​ർ​ത്തി​യി​ൽ പൊ​ലീ​സ് വി​ന്യാ​സ​വും നി​രീ​ക്ഷ​ണ​വും ശ​ക്ത​മാ​ക്കി.

വാ​ഹ​ന പ​രി​ശോ​ധ​ന​യി​ൽ കാ​റി​ൽ ട​യ​റി​ലും മ​റ്റു ഭാ​ഗ​ങ്ങ​ളി​ലും ര​ഹ​സ്യ​മാ​യി ഒ​ളി​പ്പി​ച്ച നി​ല​യി​ൽ ഷാ​ബു​വും ക്യാ​പ്റ്റ​ഗ​ൺ ഗു​ളി​ക​ക​ളും ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. പി​ടി​കൂ​ടി​യ വ​സ്തു​ക്ക​ൾ​ക്ക് അ​ര ദ​ശ​ല​ക്ഷം കു​വൈ​ത്ത് ദീ​നാ​ർ മൂ​ല്യം ക​ണ​ക്കാ​ക്കു​ന്ന​താ​യി ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം വ്യ​ക്ത​മാ​ക്കി.

പ്ര​തി​ക്കെ​തി​രെ ശ​ക്ത​മാ​യ ന​ട​പ​ടി സ്വീ​ക​രി​ക്കും. പ്ര​തി​യേ​യും പി​ടി​ച്ചെ​ടു​ത്ത വ​സ്തു​ക്ക​ളും ബ​ന്ധ​പ്പെ​ട്ട വി​ഭാ​ഗ​ത്തി​ന് കൈ​മാ​റി. ല​ഹ​രി മാ​ഫി​യ​ക്കെ​തി​രാ​യ പ​രി​ശോ​ധ​ന​ക​ൾ തു​ട​രു​മെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. ല​ഹ​രി ക​ച്ച​വ​ട​ക്കാ​രെ നേ​രി​ടു​ന്ന​തി​ന് പൊ​തു​ജ​ന​ങ്ങ​ളു​ടെ സ​ഹ​ക​ര​ണ​വും തേ​ടി. മ​യ​ക്കു​മ​രു​ന്നു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​വ​ര​ങ്ങ​ൾ ല​ഭ്യ​മാ​യാ​ൽ 112 എ​മ​ർ​ജ​ൻ​സി ഫോ​ണി​ലേ​ക്കോ ഡ്ര​ഗ് ക​ൺ​ട്രോ​ൾ ജ​ന​റ​ൽ ഡി​പ്പാ​ർ​ട്ട്‌​മെ​ന്റി​ന്റെ ഹോ​ട്ട്‌​ലൈ​നി​ലേ​ക്കോ (1884141)അ​റി​യി​ക്ക​ണ​മെ​ന്ന് ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:InvestigationCaptagon PillsAnti-Drug
News Summary - Anti-drug investigations continues in Kuwait
Next Story