അപൂർവ ശസ്ത്രക്രിയയിൽ വീണ്ടും വിജയം
text_fieldsഡോ. ഫൈസൽ അൽ ബാദറും ശസ്ത്രക്രിയ സംഘവും
കുവൈത്ത് സിറ്റി: അപൂർവ ശസ്ത്രക്രിയയിൽ വീണ്ടും വിജയം കൈവരിച്ച് കുവൈത്ത് ഡോക്ടർമാർ. പക്ഷാഘാതം സംഭവിച്ച് കോമയിലേക്ക് പോയ കുവൈത്ത് പൗരന് നടത്തിയ അപൂർവ സെറിബ്രൽ ആർട്ടറി ബൈപാസ് ശസ്ത്രക്രിയ വിജയകരമായി പൂർത്തിയായതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു.
40കാരനായ പൗരൻ പെട്ടെന്നുള്ള പക്ഷാഘാതം സംഭവിക്കുകയായിരുന്നു. തലച്ചോറിലെ ധമനികൾ ക്രമേണ ചുരുങ്ങുന്നതിനും അതുവഴി രക്തയോട്ടം ഗണ്യമായി കുറയുന്നതിനും ആവർത്തിച്ചുള്ള പക്ഷാഘാതത്തിനും കാരണമാകുന്ന അപൂർവ രോഗമായ ‘മൊയാമോയ’ ബാധിതനായിരുന്നു ഇദ്ദേഹം.
രോഗിയുടെ തലച്ചോറിന്റെ വലത്, ഇടത് അർദ്ധഗോളങ്ങളിലേക്കുള്ള രക്തയോട്ടം ശസ്ത്രക്രിയ വഴി വിജയകരമായി പുനഃസ്ഥാപിച്ചു. ഇബ്നു സീന ആശുപത്രിയിൽ ന്യൂറോ സർജൻ ഡോ. ഫൈസൽ അൽ ബാദറിന്റെ നേതൃത്വത്തിലാണ് ശസ്ത്രക്രിയ നടത്തിയത്. രോഗി സുഖം പ്രാപിക്കുകയും നാഡീസംബന്ധമായ പ്രവർത്തനങ്ങൾ വീണ്ടെടുത്തു സാധാരണ ജീവിതത്തിലേക്ക് മടങ്ങിയെത്തിയതായും ഡോ. ഫൈസൽ അൽബാദർ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

