Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightപ്രതിദിന കോവിഡ്​...

പ്രതിദിന കോവിഡ്​ രോഗികളിൽ വീണ്ടും വർധന

text_fields
bookmark_border
പ്രതിദിന കോവിഡ്​ രോഗികളിൽ വീണ്ടും വർധന
cancel

കു​വൈ​ത്ത്​ സി​റ്റി: കു​വൈ​ത്തി​ൽ പ്ര​തി​ദി​ന കോ​വി​ഡ് കേ​സു​ക​ളി​ൽ വീ​ണ്ടും വ​ർ​ധ​ന രേ​ഖ​പ്പെ​ടു​ത്തി.

വെ​ള്ളി​യാ​ഴ്​​ച 6913 പേ​ർ​ക്കാ​ണ് പു​തു​താ​യി കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. ഇ​തോ​ടെ ആ​കെ രോ​ഗ​ബാ​ധി​ത​രു​ടെ എ​ണ്ണം അ​ര​ല​ക്ഷം ക​വി​ഞ്ഞു. 19.3 ശ​ത​മാ​നം രോ​ഗ​സ്ഥി​രീ​ക​ര​ണ​മാ​ണ്​ വെ​ള്ളി​യാ​ഴ്​​ച രേ​ഖ​പ്പെ​ടു​ത്തി​യ​ത്. ര​ണ്ടു മ​ര​ണ​വും സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്.

തീ​വ്ര പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ൽ 88 പേ​രും കോ​വി​ഡ് വാ​ർ​ഡു​ക​ളി​ൽ 414 പേ​രും ചി​കി​ത്സ​യി​ലാ​ണു​ള്ള​ത്. 5674 പേ​ർ​ക്ക് കോ​വി​ഡ് മു​ക്തി ല​ഭി​ച്ച​താ​യും ആ​രോ​ഗ്യ​മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. പ്ര​തി​ദി​ന കേ​സു​ക​ളി​ൽ റെ​ക്കോ​ഡ് വ​ർ​ധ​ന ഉ​ണ്ടെ​ങ്കി​ലും വൈ​റ​സി​െൻറ പ്ര​ത്യാ​ഘാ​തം കു​റ​വാ​ണ്.

വാ​ക്സി​നേ​ഷ​ന് ഇ​ക്കാ​ര്യ​ത്തി​ൽ വ​ലി​യ പ​ങ്കു​ണ്ടെ​ന്നും ബൂ​സ്റ്റ​ർ ഡോ​സ് സ്വീ​ക​രി​ക്കാ​ൻ മ​ടി​കാ​ണി​ക്ക​രു​തെ​ന്നും അ​ദ്ദേ​ഹം ഓ​ർ​മി​പ്പി​ച്ചു. കു​ട്ടി​ക​ൾ, പ്ര​തി​രോ​ധ ശേ​ഷി കു​റ​വു​ള്ള​വ​ർ, നി​ത്യ​രോ​ഗി​ക​ൾ എ​ന്നി​വ​രു​ടെ കാ​ര്യ​ത്തി​ൽ പ്ര​ത്യേ​ക ശ്ര​ദ്ധ ന​ൽ​ക​ണ​മെ​ന്നും അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kuwait covid
News Summary - Another increase in daily covid patients
Next Story