ദുരന്ത ദൃക്സാക്ഷിയായി മറ്റൊരു ഫ്ലാറ്റുകൂടി
text_fieldsകുവൈത്ത് സിറ്റി: മൻഗഫ് തീപിടിത്ത ദുരന്തം നടന്ന ബ്ലോക്ക് നാലിലെ 23ാം സ്ട്രീറ്റിലെ ഫ്ലാറ്റ് ഇപ്പോഴും പ്രവാസികളുടെ പേടി കാഴ്ചയാണ്. ഇതുവഴി കടന്നുപോകുന്നവരെല്ലാം ദുരന്തത്തിന്റെ സ്മാരകമായി ഭീതിയോടെ നോക്കി കാണുന്ന കെട്ടിടം. ഇതിനൊപ്പം ഇനി അബ്ബാസിയയിലെ സൈഫ് ഹൗസ് വേൾഡിന് സമീപത്തെ ഫ്ലാറ്റു കൂടി ചേരും.
അഞ്ചു നിലകളുള്ള ഫ്ലാറ്റിലെ രണ്ടാം നിലയിലെ അപ്പാർട്ട്മെന്റിലാണ് തീപിടിത്തം ഉണ്ടായത്. ഒരോ നിലയിലും മൂന്നു അപ്പാർട്ട്മെന്റുകളായി 15 അപ്പാർട്ടുമെന്റുകളാണ് അബ്ബാസിയയിൽ അപകടം നടന്ന ഫ്ലാറ്റിലുള്ളത്. ജനലുകളും വാതിലുകളും അടഞ്ഞുകിടക്കുന്നതിനാൽ തീപിടിത്തം സംഭവിച്ചാൽ പുക മുറികളിൽ നിറയുകയും ശ്വാസം മുട്ടി വൻ ദുരന്തങ്ങൾക്ക് ഇടയാക്കുകയും ചെയ്യും.

