പൗരോഹിത്യ വാർഷികം ആഘോഷിച്ചു
text_fieldsഡോ. തോമസ് കാഞ്ഞിരമുകളിലിന്റെ 34ാം പൗരോഹിത്യ വാർഷികം ബസേലിയോസ് കർദിനാൾ ക്ലിമിസ് കാതോലിക ബാവ കേക്ക് മുറിച്ച് ആഘോഷിക്കുന്നു
കുവൈത്ത് സിറ്റി: കുവൈത്ത് മലങ്കര റീത്തു മൂവ്മെന്റിന്റെ ആത്മീയ ഉപദേഷ്ടാവ് ഡോ. തോമസ് കാഞ്ഞിരമുകളിലിന്റെ 34ാം പൗരോഹിത്യ വാർഷികം മലങ്കര കത്തോലിക്ക സഭയുടെ തലവൻ ബസേലിയോസ് കർദിനാൾ ക്ലീമിസ് കാതോലിക ബാവായുടെ സാന്നിധ്യത്തിൽ ആഘോഷിച്ചു.
കെ.എം.ആർ.എം പേൾ ജൂബിലി, വിളവുത്സവ സമാപന വേദിയിൽ നടന്ന ആഘോഷത്തിൽ കാതോലിക ബാവ ഡോ. തോമസ് കാഞ്ഞിരമുകളിൽ ആശംസകൾ നേർന്നു.
മലങ്കര കത്തോലിക്ക സഭ ജി.സി.സി കോഓഡിനേറ്റർ കോർ എപിസ്കോപ്പോ റവ. ജോൺ തുണ്ടിയത്ത്, റവ.ഡോ. ടൈറ്റസ് ജോൺ ചേരാവള്ളിൽ ഒ.ഐ.സി, ഫാ. സേവേറിയോസ് തോമസ്, കെ.എം.ആർ.എം പ്രസിഡന്റ് ബാബുജി ബത്തേരി, ജനറൽ സെക്രട്ടറി ബിനു കെ.ജോൺ, ട്രഷറർ റാണ വർഗീസ്, അഡ്വൈസറി ബോർഡ് ചെയർമാൻ ജോജിമോൻ തോമസ് എന്നിവർ സംസാരിച്ചു.

