സിറ്റി ക്ലിനിക് ഗ്രൂപ്പിന്റെ സി.ഇ.ഒ ആയി ആനി വൽസൻ ചുമതലയേറ്റു
text_fieldsകുവൈത്ത് സിറ്റി: സിറ്റി ക്ലിനിക് ഗ്രൂപ്പിന്റെ സി.ഇ.ഒ ആയി ആനി വൽസൻ ചുമതലയേറ്റു. വെല്ലൂരിലെ ക്രിസ്ത്യൻ മെഡിക്കൽ കോളജിൽ സീനിയർ മാനേജറായും ഓപറേഷൻസ് മേധാവിയായും 23 വർഷത്തിലേറെയായി ജോലി ചെയ്തുവരുകയായിരുന്നു.
ക്രിസ്ത്യൻ മെഡിക്കൽ കോളജിൽനിന്ന് ബിരുദവും ബിരുദാനന്തര ബിരുദവും നേടിയ ആനി വൽസൻ രാജസ്ഥാനിലെ ബിറ്റ്സിൽനിന്ന് ഹെൽത്ത് ആൻഡ് ഹോസ്പിറ്റൽ സിസ്റ്റം മാനേജ്മെന്റിൽ എം.ഫിലും നേടിയിട്ടുണ്ട്.
ബംഗളൂരുവിലെ നാഷനൽ ലോ സ്കൂളിൽനിന്ന് മെഡിക്കൽ നിയമത്തിൽ ബിരുദാനന്തര ഡിപ്ലോമയും പൂർത്തിയാക്കി. യു.എസിലെ സെന്റ് ലൂയിസിലെ ഡീകോനെസ് ഫൗണ്ടേഷന്റെ ഫെലോഷിപ്പും ഇവർക്കുണ്ട്.
ആനി വൽസന്റെ സംഘടനാ വൈദഗ്ധ്യവും മാനേജ്മെന്റ് കഴിവുകളും സിറ്റി ക്ലിനിക്കിന് വലിയ മുതൽക്കൂട്ടായിരിക്കുമെന്നും ഇവരുടെ സമർഥമായ നേതൃത്വത്തിൽ സിറ്റി ക്ലിനിക് ഗ്രൂപ്പിന് കൂടുതൽ വളർച്ച നേടാനും ജനങ്ങൾക്ക് മികച്ച സേവനം നൽകാനും കഴിയുമെന്നും മാനേജ്മെന്റ് അറിയിച്ചു. സിറ്റി ക്ലിനിക്കിൽ ജനറൽ മാനേജർ കെ.പി. ഇബ്രാഹീം ആനി വൽസനെ സ്വീകരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

