വംശനാശം സംഭവിക്കുന്ന ജീവികൾക്ക് നാച്ചുറൽ റിസർവ് ആശ്വാസമാകുന്നു
text_fieldsകുവൈത്ത് സിറ്റി: വംശനാശം സംഭവിച്ചുകൊണ്ടിരിക്കുന്ന മുള്ളന്‍പന്നിയെ അല്‍ റത്ക അല്ഷഗ ായ പ്രദേശങ്ങള്ക്കിടിയില് കണ്ടതായി കുവൈത്ത് പരിസ്ഥിതി വകുപ്പ് പരിശോധക സംഘം മേധാ വി റാഷിദ് അല്‍ ഹാജി വ്യക്തമാക്കി. കഴിഞ്ഞ കുറച്ചുവര്‍ഷങ്ങളായി മരുഭൂവത്കരണവും വേട്ടയാടലും കാരണം ഈ മൃഗം രാജ്യത്തില്‍നിന്ന് അപ്രത്യക്ഷമായിരുന്നു. രാജ്യത്തെ നാച്ചുറല്‍ റിസര്‍വുകളിൽ ജീവികൾക്ക് അനുയോജ്യമായ ആവാസ വ്യവസ്ഥ സൃഷ്ടിച്ചതോടെ മുള്ളന്‍പന്നികള്‍ ഉൾപ്പെടെ ജീവികൾ പ്രതൃക്ഷപ്പെടാന് തുടങ്ങിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
രാജ്യത്തെ പ്രധാന നാച്ചുറല്‍ റിസര്‍വ് പ്രദേശമായ അല്‍ ഷഗായയില്നിന്ന് മുള്ളന്‍ പന്നിയുടെ ചിത്രം ലഭിച്ചിരുന്നെന്നും ഇത്തരം വംശനാശം സംഭവിച്ചുകൊണ്ടിരിക്കുന്ന മൃഗങ്ങളെ സംരക്ഷിക്കാനാണ് നാച്ചുറല്‍ റിസര്‍വ് സ്ഥാപിച്ചതെന്നും അദ്ദേഹം പറഞ്ഞു. നാച്ചുറൽ റിസര്‍വില്‍ ഭക്ഷണവും വെള്ളവും യഥേഷ്ടം ലഭിക്കുന്നതുകാരണം നിരവധി ദേശാടനപ്പക്ഷികള്‍ ഇപ്പോൾ കൂടുതലായി എത്താറുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
