ഗസ്സയിലേക്ക് ഭക്ഷണവും പുതപ്പുകളും വീൽചെയറുമായി 20ാമത്തെ ദുരിതാശ്വാസ വിമാനവും പുറപ്പെട്ടു
text_fieldsകുവൈത്ത് സഹായം വിമാനത്തിൽ കയറ്റുന്നു
കുവൈത്ത് സിറ്റി: ഫലസ്തീനുള്ള സഹായവുമായി കുവൈത്തിന്റെ 20ാമത്തെ ദുരിതാശ്വാസ വിമാനം ബുധനാഴ്ച ഈജിപ്തിലെ അൽ അരിഷ് എയർപോർട്ടിലെത്തി. 10 ടൺ അടിയന്തരവുമായ ദുരിതാശ്വാസ സഹായം ഉൾക്കൊള്ളുന്നതാണ് വിമാനം. ഏകദേശം അഞ്ചു ടൺ ഭക്ഷണവും മൂന്നു ടൺ പുതപ്പുകളും രണ്ട് ടൺ വീൽചെയറുകളുമാണ് അയച്ച വസ്തുക്കൾ എന്ന് കുവൈത്ത് സൊസൈറ്റി ഫോർ റിലീഫ് (കെ.എസ്.ആർ) ഡെപ്യൂട്ടി ഡയറക്ടർ ജനറലും ഫാസ സൂപ്പർവൈസറുമായ ഒമർ അൽ തുവൈനി പറഞ്ഞു. ഗസ്സയിലേക്ക് തുടർച്ചയായി സഹായം അയക്കുന്നതിൽ കുവൈത്ത് ഔദ്യോഗിക അധികൃതരും അസോസിയേഷനുകളും ചാരിറ്റികളും നടത്തുന്ന ശ്രമങ്ങളെ അൽ തുവൈനി അഭിനന്ദിച്ചു.
ഈജിപ്ഷ്യൻ റെഡ് ക്രസന്റും അതിന്റെ ഫലസ്തീൻ പ്രതിനിധിയും ഫലസ്തീൻ ചാരിറ്റബിളും പ്രതിനിധീകരിക്കുന്ന, വിദേശകാര്യ മന്ത്രാലയം അംഗീകൃത സൊസൈറ്റികൾ എന്നിവയുമായി സഹകരിച്ച് ദുരിതാശ്വാസ പ്രവർത്തനങ്ങൾ തുടരാൻ കെ.എസ്.ആറിന്റെ താൽപര്യം അദ്ദേഹം പ്രകടിപ്പിച്ചു. ഇസ്രായേൽ ആക്രമണത്തിന്റെ ആദ്യനാളുകൾ മുതൽ ഗസ്സയിലെക്ക് സഹായവസ്തുക്കൾ അയക്കാൻ കുവൈത്ത് ഭരണകൂടം നിർദേശം നൽകിയിരുന്നു. കുവൈത്ത് റെഡ് ക്രസന്റ് സൊസൈറ്റി, കുവൈത്ത് സൊസൈറ്റി ഫോർ റിലീഫ് മറ്റ് 22 ചാരിറ്റികളും ഫലസ്തീനികൾക്ക് സംഭാവന ശേഖരിക്കുന്ന സംരംഭവും ആരംഭിച്ചു. സർക്കാർ, സിവിൽ സ്ഥാപനങ്ങൾ, സകാത്ത് ഹൗസ്, ജനറൽ സെക്രട്ടേറിയറ്റ് ഓഫ് എൻഡോവ്മെന്റ്, പബ്ലിക് അതോറിറ്റി ഫോർ മൈനേഴ്സ് അഫയേഴ്സ് എന്നിവയിൽ നിന്നുള്ള ഇടപെടലും പിന്തുണയും സംഘടനകൾക്കുണ്ട്. ഗസ്സയിലേക്ക് ഇതുവരെ സഹായം അയച്ചതിൽ മൂന്നാം സ്ഥാനത്താണ് കുവൈത്ത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

