തുണിക്കടകളിൽ പരിശോധന നടത്തി
text_fieldsവാണിജ്യ വ്യവസായ മന്ത്രാലയം ഉദ്യോഗസ്ഥർ പരിശോധനയിൽ
കുവൈത്ത് സിറ്റി: വസ്ത്രശാലകളിലെ സുതാര്യത ഉറപ്പുവരുത്താനായി വാണിജ്യ വ്യവസായ മന്ത്രാലയം തുണിക്കടകളിൽ പരിശോധന നടത്തി. വിലയിലെ പൊരുത്തക്കേടുകൾ, തുണിത്തരങ്ങളിൽ ഒറിജിനൽ ലേബൽ ചെയ്യാത്തത് എന്നിങ്ങനെ 18 നിയമലംഘനങ്ങൾ കണ്ടെത്തി.
നിയമങ്ങൾ പാലിക്കുന്നത് ഉറപ്പുവരുത്തുന്നതിനും ഉപഭോക്തൃ അവകാശങ്ങൾ സംരക്ഷിക്കുന്നതിനും തുടർച്ചയായ പരിശോധനകൾ നടത്തുമെന്ന് വാണിജ്യ വ്യവസായ മന്ത്രാലയം ചൂണ്ടിക്കാട്ടി. നിയമലംഘകരെ കർശനമായി നേരിടുമെന്നും വ്യക്തമാക്കി. അവരുടെ രീതികൾ തിരുത്താൻ നിർദേശം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

