സബ്സിഡി ഭക്ഷണസാധനങ്ങൾ കടത്താനുള്ള ശ്രമം തടഞ്ഞു
text_fieldsപിടികൂടിയ സബ്സിഡി ഭക്ഷ്യവസ്തുക്കൾ
കുവൈത്ത് സിറ്റി: സര്‍ക്കാര്‍ സ്വദേശികള്‍ക്ക് നല്കുന്ന സബ്സിഡി ഭക്ഷണസാധനങ്ങളും വിൽപന നിരോധിച്ചിട്ടുള്ള ഭക്ഷ്യവസ്തുക്കളും കടത്താനുള്ള ശ്രമം കസ്റ്റംസ് വകുപ്പ് തടഞ്ഞു. ഭക്ഷ്യവസ്തുക്കള്‍ നിയമവിരുദ്ധമായി രാജ്യത്തിന് പുറത്തേക്ക് കടത്താനുള്ള ശ്രമത്തിലായിരുന്നു.
രഹസ്യവിവരത്തെ തുടര്‍ന്ന് കര അതിര്‍ത്തിയില്‍ കസ്റ്റംസ് ഡിപ്പാര്‍ട്ട്മെന്റ് ട്രക്കുകളില്‍ നടത്തിയ പരിശോധനയിലാണ് ഭക്ഷണസാധനങ്ങൾ പിടിച്ചെടുത്തത്. പാല്‍പൊടി, എണ്ണ, അരി, പഞ്ചസാര എന്നിവ വലിയ അളവിൽ കണ്ടെത്തി.
സര്‍ക്കാര്‍ സബ്സിഡി നിരക്കിൽ നല്കുന്ന റേഷന്‍ ഭക്ഷ്യവസ്തുക്കള്‍ വില്പന നടത്തുന്നതിന് രാജ്യത്ത് കര്‍ശന നിരോധനമുണ്ട്. ഇത് ലംഘിച്ച് വന്‍തോതില്‍ റേഷന്‍ ഭക്ഷ്യ വസ്തുക്കള്‍ കടത്താന്‍ നടത്തിയ ശ്രമമാണ് കസ്റ്റംസ് പരാജയപ്പെടുത്തിയത്. പിടിച്ചെടുത്ത ഭക്ഷ്യവസ്തുക്കള്‍ തുടര്‍നടപടികള്‍ സ്വീകരിക്കുന്നതിനായി വാണിജ്യ-വ്യവസായ മന്ത്രാലയത്തിന് കൈമാറിയതായി അധികൃതര്‍ അറിയിച്ചു.
രാജ്യത്ത് പൗരൻമാർക്കായി വിതരണം ചെയ്യുന്ന റേഷന്‍ ഭക്ഷ്യവസ്തുക്കള്‍ മറിച്ചുവില്‍ക്കുന്നത് പിടികൂടാന്‍ പബ്ലിക് അതോറിറ്റി ഫോർ മാൻപവർ, റെസിഡൻസി അഫയേഴ്സ് ഇൻവെസ്റ്റിഗേഷൻ, വാണിജ്യ മന്ത്രാലയം എന്നിവരുടെ നേതൃത്വത്തില്‍ ടാസ്ക് ഫോഴ്സ് രൂപവത്കരിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

