മംഗഫിൽ അപ്പാർട്ട്മെന്റിൽ തീപിടിച്ചു
text_fieldsകുവൈത്ത് സിറ്റി: മംഗഫിൽ അപ്പാർട്മെന്റിലെ തീപിടിത്തം അഗ്നിശമന സേനാംഗങ്ങൾ നിയന്ത്രിച്ചു. കെട്ടിടത്തിലെ ഒന്നാം നിലയിലെ അപ്പാർട്മെന്റിലാണ് തീപിടിത്തം ഉണ്ടായത്. അഗ്നിശമന സേനാംഗങ്ങൾ ഉടൻ സ്ഥലത്തെത്തി താമസക്കാരെ കെട്ടിടത്തിൽനിന്ന് ഒഴിപ്പിച്ചു. കാര്യമായ പരിക്കുകളൊന്നും ഇല്ലാതെ തീ നിയന്ത്രണ വിധേയമാക്കിയതായി അഗ്നിശമന സേന അറിയിച്ചു.
തീപിടിത്തത്തിൽ വിവിധ വസ്തുക്കൾ നശിച്ചു
കുവൈത്ത് സിറ്റി: സാൽമിയ പ്രദേശത്തെ കെട്ടിടത്തിലുണ്ടായ തീപിടിത്തത്തിൽ വിവിധ വസ്തുക്കൾ നശിച്ചു. കെട്ടിടത്തിലെ രണ്ടാം നിലയിലാണ് തീപിടിച്ചത്. ബിദാ, സാൽമിയ സ്റ്റേഷനുകളിൽ നിന്നുള്ള അഗ്നിശമന സേനാംഗങ്ങൾ സ്ഥലത്തെത്തി തീ നിയന്ത്രണ വിധേയമാക്കി. അപകടത്തിൽ വിവിധ വസ്തുക്കൾക്ക് കത്തി നശിച്ചു. സംഭവത്തിൽ ആർക്കും പരിക്കില്ലെന്ന് അഗ്നിശമന സേന അറിയിച്ചു.

