Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightപൊതുമാപ്പ്​:...

പൊതുമാപ്പ്​: ഇന്ത്യക്കാരുടെ ആദ്യവിമാനം ഇന്ന്​

text_fields
bookmark_border
പൊതുമാപ്പ്​: ഇന്ത്യക്കാരുടെ ആദ്യവിമാനം ഇന്ന്​
cancel

കുവൈത്ത്​ സിറ്റി: കുവൈത്തിൽ പൊതുമാപ്പിന്​​ രജിസ്​റ്റർ ചെയ്​ത ഇന്ത്യക്കാരുടെ ആദ്യസംഘം വ്യാഴാഴ്​ച തിരിച്ചുപോവുന്നു. 145 യാത്രക്കാരുമായി ജസീറ എയർവേയ്​സ്​ വിമാനം വ്യാഴാഴ്​ച കുവൈത്ത്​ സമയം രാവിലെ 9.15ന്​ കുവൈത്തിൽനിന്ന് ആന്ധ്രപ്രദേശിലെ വിജയവാഡയിലേക്ക്​​ പറന്നുയരും.

വെള്ളിയാഴ്ച ലക്‌നൗവിലേക്കും ജസീറ എയർവേയ്‌സ് സർവീസ് നടത്തും. അബ്​ദലി, ഫർവാനിയ എന്നിവിടങ്ങളിലെ ക്യാമ്പിൽ കഴിയുന്നവരാണ്​ തിരിച്ചുപോവുന്നത്​.

പൊതുമാപ്പിന്​ രജിസ്​റ്റർ ചെയ്​ത്​ ക്യാമ്പിൽ കഴിയുന്ന ഇന്ത്യക്കാരുടെ യാത്ര അനിശ്ചിതമായി നീളുന്നതിൽ പ്രതിഷേധമുണ്ടായിരുന്നു. ഒരുമാസത്തിലേറെയായി ദുരിതം സഹിച്ചാണ്​ ആളുകൾ ക്യാമ്പിൽ കഴിയുന്നത്​. പൊതുമാപ്പ്​ രജിസ്​റ്റർ ചെയ്​ത ഇൗജിപ്​തുകാർ മുഴുവൻ തിരിച്ചുപോയി. ബംഗ്ലാദേശ്​, ശ്രീലങ്ക പൗരന്മാരും പോയിത്തുടങ്ങി.

ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ ക്വാറൻറയിന്​ അടക്കം സജ്ജീകരണങ്ങൾ ഒരുക്കിക്കഴിയാത്തതിനാൽ ഇന്ത്യൻ അധികൃതരുടെ ഭാഗത്തുനിന്ന്​ അനുമതി ലഭിക്കാത്തതായിരുന്നു ഇന്ത്യക്കാരുടെ മടക്കം വൈകാൻ കാരണം. പൊതുമാപ്പിന്​ രജിസ്​റ്റർ ചെയ്​ത മുഴുവൻ പേരെയും കുവൈത്ത്​ സൗജന്യമായാണ്​ നാട്ടിലെത്തിക്കുന്നത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:flightamnestyandrajazeeraIndia News
News Summary - amnesty: first flight to India on thursday
Next Story