തത്സമയ വെടിമരുന്ന് പരിശീലനം
text_fieldsകുവൈത്ത് സിറ്റി: കുവൈത്ത് ആർമിയും കോസ്റ്റ് ഗാർഡിന്റെ ജനറൽ അഡ്മിനിസ്ട്രേഷനും ചേർന്ന് സുബിയ, ബൗബ്യാൻ മേഖലകളിൽ തിങ്കളാഴ്ചതത്സമയ വെടിമരുന്ന് പരിശീലനം നടത്തും. ഈ പ്രദേശങ്ങളിൽ കരയിലും കടലിലും യാത്ര ചെയ്യുന്നവർ ഇക്കാര്യം ശ്രദ്ധിക്കണമെന്ന് ആഭ്യന്തര മന്ത്രാലയം ജനറൽ അഡ്മിനിസ്ട്രേഷൻ ഓഫ് സെക്യൂരിറ്റി റിലേഷൻസ് ആൻഡ് മീഡിയ അറിയിച്ചു. രാവിലെ 5.30 മുതൽ 1.30 വരെയാകും പരിശീലനം. ജീവനും സ്വത്തിനും സുരക്ഷിതത്വം ഉറപ്പാക്കാൻ ഈ പ്രദേശത്തേക്ക് അടുക്കരുതെന്നും വ്യക്തമാക്കി. കര യാത്രക്കാരും മത്സ്യബന്ധനത്തിൽ ഏർപ്പെട്ടവരും ഈ കാര്യം ശ്രദ്ധിക്കണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

