അമ്മമനസ്സ് കുവൈത്ത് പ്രവാസി അസോസിയേഷൻ ഭാരവാഹികൾ
text_fieldsഷംസു താമരക്കുളം, ജിതിൻ മോഹൻ, ഷാജിത
കുവൈത്ത് സിറ്റി: അമ്മമനസ്സ് കുവൈത്ത് പ്രവാസി അസോസിയേഷൻ ജനറൽ ബോഡി യോഗവും പുതിയ ഭാരവാഹി തെരഞ്ഞെടുപ്പും അബ്ബാസിയ സെൻട്രൽ സ്കൂളിൽ നടന്നു. ചിന്നൂറോയി അധ്യക്ഷത വഹിച്ചു. സജിത സ്വാഗതവും ജിതിൻമോഹൻ നന്ദിയും പറഞ്ഞു.
രക്ഷാധികാരി ചിന്നുറോയി, പ്രസിഡന്റ് ഷംസൂ താമരക്കുളം, വൈസ് പ്രസിഡന്റ് ഷംസു മൂപ്പൻ, ജനറൽ സെക്രട്ടറി ജിതിൻ മോഹൻ, ജോ.സെക്രട്ടറി ജലീൽ, ട്രഷറർ ഷാജിത, ജോ. ട്രഷറർ വിനു കൊട്ടാരത്തിൽ, പെൻഷൻ കോഓഡിനേറ്റർ രാജലക്ഷ്മി, ചാരിറ്റി കോഓഡിനേറ്റർ ലാലു ഉമ്മൻ, ജോൺസൺ വെട്ടുകാട്, റാണി പുഷ്പാംഗതൻ എന്നിവരുടെ നേതൃത്വത്തിൽ പുതിയ കമ്മിറ്റി നിലവിൽ വന്നു.
യോഗത്തിൽ അമ്മ മനസ്സ് ഫണ്ടിൽ നിന്ന് അസിസി കാരുണ്യ ഭവനിലേക്ക് 25000 രൂപ സെൻട്രൽ ട്രഷറർ ഷാജിത കൈപ്പറ്റി. നാട്ടിൽ പോകുന്ന അംഗങ്ങളുടെ പെൻഷൻ തുകയും കൈമാറി. സംഘടന പുരോഗതിക്കും ജനക്ഷേമ പ്രവത്തനങ്ങൾക്കും പ്രാധാന്യം നൽകി മാതൃകാ പ്രവർത്തനങ്ങളുമായി മുന്നോട്ടുപോകുമെന്ന് ഭാരവാഹികൾ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

