സരോദിൽ സംഗീതമഴയൊരുക്കി അംജദ് അലി ഖാൻ
text_fieldsഉസ്താദ്
അംജദ്
അലിഖാൻ
കുവൈത്ത് സിറ്റി: തിങ്ങിനിറഞ്ഞ ആരാധകർക്കു മുന്നിൽ സരോദിൽ സംഗീതമഴ തീർത്ത് ലോകപ്രശസ്ത സരോദ് ത്രയം ഉസ്താദ് അംജദ് അലിഖാനും മക്കളും ആസ്വാദകഹൃദയങ്ങളെ കുളിരണിയിച്ചു. മണിക്കൂറുകൾ നീണ്ട സംഗീതപ്പെയ്ത്തിൽ ഉസ്താദ് അംജദ് അലി ഖാനൊപ്പം മക്കളായ അമാൻ അലി ഖാൻ ബങ്കേഷ്, അയാൻ അലി ഖാൻ ബങ്കേഷ് എന്നിവർ സരോദിലും, അനുബ്രധ ചാറ്റർജി തബലയിലും അണിനിരന്നു.
ഇന്ത്യൻ എംബസിയുടെ സഹകരണത്തിൽ, ഇന്ത്യൻ ബിസിനസ് ആൻഡ് പ്രഫഷനൽ കൗൺസിലാണ് (ഐ.ബി.പി.സി) പരിപാടി സംഘടിപ്പിച്ചത്. മിശ്രഫിലെ യൂനിവേഴ്സിറ്റി ഓഡിറ്റോറിയത്തിൽ നടന്ന കൺസേർട്ടിൽ ഇന്ത്യൻ അംബാസഡർ ഡോ. ആദർശ് സ്വൈക മുഖ്യാതിഥിയായിരുന്നു. ഐ.ബി.പി.സി ഭാരവാഹികളും നിരവധി സംഗീതപ്രേമികളും പങ്കെടുത്തു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

