അമീർസ് ഇൻറർനാഷനൽ ഷൂട്ടിങ് ചാമ്പ്യൻഷിപ് ആരംഭിച്ചു
text_fieldsഅമീർസ് ഇൻറർനാഷനൽ ഷൂട്ടിങ് ഗ്രാൻഡ് പ്രിക്സ് ഉദ്ഘാടന ചടങ്ങിലെ കലാപരിപാടി
കുവൈത്ത് സിറ്റി: കുവൈത്ത് അമീറിന്റെ രക്ഷാകർതൃത്വത്തിലും നാമധേയത്വത്തിലും നടക്കുന്ന അമീർസ് ഇൻറർനാഷനൽ ഷൂട്ടിങ് ഗ്രാൻഡ് പ്രിക്സ് ആരംഭിച്ചു.
ലോകത്തിലെതന്നെ ഏറ്റവും വലിയ ഷൂട്ടിങ് ചാമ്പ്യൻഷിപ്പുകളിലൊന്നാണിത്. 30 രാജ്യങ്ങളിൽനിന്നുള്ള 200ലേറെ ഷൂട്ടിങ് താരങ്ങൾ പങ്കെടുക്കുന്നു. അറബ് ഷൂട്ടിങ് ഫെഡറേഷന്റെയും കുവൈത്ത് ഷൂട്ടിങ് ക്ലബിന്റെയും നേതൃത്വത്തിൽ ശൈഖ് സബാഹ് അൽ അഹ്മദ് ഒളിമ്പിക് ഷൂട്ടിങ് കോംപ്ലക്സിലാണ് ടൂർണമെൻറ് നടക്കുന്നത്. ആറുദിവസത്തെ ടൂർണമെൻറിൽ എല്ലാ ഒളിമ്പിക് ഇനങ്ങളിലും മത്സരമുണ്ടാവും. ഇതോടനുബന്ധിച്ച് കുവൈത്തി താരങ്ങൾക്കായി പ്രത്യേക പരിശീലന സെഷനുകളും സംഘടിപ്പിക്കുന്നുണ്ട്. ഞായറാഴ്ച രാത്രി ഉദ്ഘാടനസെഷനും തോക്കുകൾ തയാറാക്കാലും പരിശീലന സെഷനും കലാപരിപാടികളും നടന്നു.
ഫർവാനിയ ഗവർണർ ശൈഖ് മിശ്അൽ അൽ ജാബിർ അസ്സബാഹ് ഉദ്ഘാടനം നിർവഹിച്ചു. തിങ്കളാഴ്ച സ്കീറ്റ്, ട്രാപ് ഇനങ്ങളിൽ മത്സരം നടന്നു. വെള്ളിയാഴ്ച സമാപിക്കും. 2024ലെ പാരിസ് ഒളിമ്പിക്സ് ഉൾപ്പെടെ അന്താരാഷ്ട്ര മത്സരങ്ങൾക്ക് നേരത്തേതന്നെ തയാറെടുപ്പ് തുടങ്ങിയതായി കുവൈത്ത് ഷൂട്ടിങ് ക്ലബ് ചെയർമാൻ ദുഐജ് അൽ ഉതൈബി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

