ഉർദുഗാന് അമീറിന്റെ അഭിനന്ദനം
text_fieldsകുവൈത്ത് സിറ്റി: തുർക്കിയ പ്രസിഡന്റായി വീണ്ടും തെരഞ്ഞെടുക്കപ്പെട്ട റജബ് ത്വയ്യിബ് ഉർദുഗാന് കുവൈത്ത് അമീർ ശൈഖ് നവാഫ് അൽ അഹ്മദ് അൽ ജാബിർ അസ്സബാഹ് അഭിനന്ദനം അറിയിച്ചു. ഉർദുഗാന് വിജയാശംസകളും ക്ഷേമവും നേർന്ന അമീർ രാജ്യത്തിന് കൂടുതൽ വികസനവും അഭിവൃദ്ധിയും ഉണ്ടാകട്ടെ എന്നും ആശംസിച്ചു.
മൂന്നാമതും തെരഞ്ഞെടുക്കപ്പെട്ട ഉർദുഗാന് ആശംസകൾ അറിയിച്ച് കിരീടാവകാശി ശൈഖ് മിശ്അൽ അൽ അഹമ്മദ് അൽ ജാബിർ അസ്സബാഹുംപ്രധാനമന്ത്രി ശൈഖ് അഹ്മദ് നവാഫ് അൽ അഹ്മദ് അസ്സബാഹും സന്ദേശങ്ങൾ അയച്ചു. വീണ്ടും തെരഞ്ഞെടുത്തതിൽ തുർക്കിയ ആഭ്യന്തര മന്ത്രി സുലൈമാൻ സോയ്ലുവിന് കുവൈത്ത് ഒന്നാം ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയും ആക്ടിങ് പ്രതിരോധ മന്ത്രിയുമായ ശൈഖ് തലാൽ ഖാലിദ് അൽ അഹമ്മദ് അസ്സബാഹ് അഭിനന്ദനം അറിയിച്ചു. തുർക്കിയയുടെ പുരോഗതിക്കും സമൃദ്ധിക്കും ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതൽ വികസിക്കുന്നതിനും ഇടയാകട്ടെ എന്നും അദ്ദേഹം പറഞ്ഞു.

