Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

അ​മീ​രി കാ​രു​ണ്യം: വ്യ​വ​സ്ഥ​ക​ൾ തീ​രു​മാ​നി​ക്കാ​ൻ സ​മി​തി

text_fields
bookmark_border
അ​മീ​രി കാ​രു​ണ്യം: വ്യ​വ​സ്ഥ​ക​ൾ തീ​രു​മാ​നി​ക്കാ​ൻ സ​മി​തി
cancel
camera_alt


അ​മീ​രി കാ​രു​ണ്യ വ്യ​വ​സ്ഥ​ക​ൾ തീ​രു​മാ​നി​ക്കാ​നു​ള്ള സ​മി​തി അ​ധ്യ​ക്ഷ​ൻ അ​റ്റോ​ണി ജ​ന​റ​ൽ മു​ഹ​മ്മ​ദ്​ അ​ൽ ദു​െ​എ​ജി

കു​വൈ​ത്ത്​ സി​റ്റി: 2022ലെ ​അ​മീ​രി കാ​രു​ണ്യ​ഭാ​ഗ​മാ​യി ഇ​ള​വു​ന​ൽ​കു​ന്ന ത​ട​വു​കാ​രു​ടെ പ​ട്ടി​ക ത​യാ​റാ​ക്കു​ന്ന​തി​നു​ള്ള വ്യ​വ​സ്ഥ​ക​ൾ തീ​രു​മാ​നി​ക്കാ​ൻ സ​മി​തി രൂ​പ​വ​ത്​​ക​രി​ച്ചു.

ആ​ഭ്യ​ന്ത​ര​മ​ന്ത്രാ​ല​യം, നീ​തി​ന്യാ​യ മ​ന്ത്രാ​ല​യം, അ​മീ​രി ദീ​വാ​നി എ​ന്നി​വ​യി​ലെ പ്ര​തി​നി​ധി​ക​ള​ട​ങ്ങി​യ പ്ര​ത്യേ​ക സ​മി​തി​യാ​ണ് ഇ​ള​വി​ന് അ​ർ​ഹ​രാ​യ ത​ട​വു​കാ​രു​ടെ പ​ട്ടി​ക​ക്ക് അ​ന്തി​മ രൂ​പം​ന​ൽ​കു​ക. അ​റ്റോ​ണി ജ​ന​റ​ൽ മു​ഹ​മ്മ​ദ്​ അ​ൽ ദു​െ​എ​ജി​യാ​ണ്​ സ​മി​തി​യു​ടെ അ​ധ്യ​ക്ഷ​ൻ.

അ​മീ​രി ദി​വാ​ൻ പ്ര​തി​നി​ധി ഡോ. ​മ​നാ​യി​ർ അ​ൽ അ​ർ​ജാ​ൻ, പ്രോ​സി​ക്യൂ​ഷ​ൻ മേ​ധാ​വി മി​ഷ്​​അ​ൽ അ​ൽ ഗ​ന്നം, ഉ​പ​മേ​ധാ​വി ദാ​രി അ​ൽ മു​ജി​ൽ, ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം അ​ണ്ട​ർ സെ​ക്ര​ട്ട​റി ത​ലാ​ൽ അ​ൽ മ​അ​റ​ഫി, വ​ധ​ശി​ക്ഷ വ​കു​പ്പ്​ പ്ര​തി​നി​ധി ബ്രി​ഗേ​ഡി​യ​ർ നാ​സ​ർ അ​ൽ യ​ഹ്​​യ, ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യ​ത്തി​ലെ മ​നു​ഷ്യാ​വ​കാ​ശ, നി​യ​മ​കാ​ര്യ കേ​ണ​ൽ ഹ​മൂ​ദ്​ അ​ൽ ഹ​മീ​ദി, കേ​ണ​ൽ ഖാ​ലി​ദ്​ അ​ൽ ദൈ​ഹാ​നി എ​ന്നി​വ​രാ​ണ്​ സ​മി​തി​യി​ലു​ള്ള​ത്. അ​ടു​ത്ത ദി​വ​സ​ങ്ങ​ളി​ൽ സ​മി​തി യോ​ഗം​ചേ​ർ​ന്ന്​ വ്യ​വ​സ്ഥ​ക​ൾ തീ​രു​മാ​നി​ക്കും.

ത​ട​വു​കാ​ല​ത്തെ ന​ല്ല​ന​ട​പ്പ് ഉ​ൾ​പ്പെ​ടെ കാ​ര്യ​ങ്ങ​ൾ പ​രി​ഗ​ണി​ച്ചാ​ണ് അ​മീ​രി കാ​രു​ണ്യ​ത്തി​ൽ ഉ​ൾ​പ്പെ​ടു​ത്തേ​ണ്ട ത​ട​വു​കാ​രു​ടെ പ​ട്ടി​ക ത​യാ​റാ​ക്കു​ക. ക​ഴി​ഞ്ഞ വ​ർ​ഷം അ​മീ​രി കാ​രു​ണ്യ​പ്ര​കാ​രം 459 ത​ട​വു​കാ​ർ​ക്ക്​ മോ​ച​നം ല​ഭി​ച്ചു.

നി​ര​വ​ധി പേ​ർ​ക്ക്​ ശി​ക്ഷ​യി​ള​വും ന​ൽ​കി. ത​ട​വു​കാ​ലം കു​റ​ച്ചു​കൊ​ടു​ക്കു​ക​യോ പി​ഴ ഇ​ള​വ്​ ന​ൽ​കു​ക​യോ ആ​ണ് ശി​ക്ഷ​യി​ള​വി​െൻറ ഭാ​ഗ​മാ​യി​ ചെ​യ്​​ത​ത്. ദേ​ശ​സു​ര​ക്ഷ, പൊ​തു​മു​ത​ൽ ദു​ർ​വ്യ​യം ചെ​യ്യ​ൽ, ക​ള്ള​പ്പ​ണ ഇ​ട​പാ​ട്​ എ​ന്നി​വ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട​വ​രെ അ​മീ​രി കാ​രു​ണ്യ​ത്തി​ന്​ പ​രി​ഗ​ണി​ച്ചി​ല്ല.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Amiri pardon: Committee to decide conditions
Next Story