അമീരി ദിവാൻ അനുശോചിച്ചു; ഖബറടക്കം രാവിലെ ഒമ്പതിന്
text_fieldsശൈഖ് നാസർ സബാഹ് പിതാവും മുൻ അമീറുമായ ശൈഖ് സബാഹ് അൽ അഹ്മദ് അൽ ജാബിർ അസ്സബാഹിനൊപ്പം (ഫയൽ ചിത്രം)
കുവൈത്ത് സിറ്റി: മുൻ ഉപപ്രധാനമന്ത്രിയും ശൈഖ് സബാഹ് അൽ അഹ്മദ് അസ്സബാഹിെൻറ മകനുമായ ശൈഖ് നാസർ അസ്സബാഹിെൻറ നിര്യാണത്തിൽ അമീരി ദിവാൻ അനുശോചനവും ദുഃഖവും അറിയിച്ചു. ഖബറടക്കം തിങ്കളാഴ്ച രാവിലെ ഒമ്പതിന് സുലൈബീകാത്ത് ഖബർസ്ഥാനിൽ നടക്കും.
കോവിഡ് പശ്ചാത്തലത്തിൽ പൊതുജനങ്ങൾക്ക് ഖബറടക്ക ചടങ്ങിൽ പെങ്കടുക്കുന്നതിന് നിയന്ത്രണമുണ്ട്. സബാഹ് കുടുംബാംഗങ്ങൾക്കും ക്ഷണിക്കപ്പെട്ട പ്രമുഖർക്കും മാത്രമാവും പ്രവേശനമുണ്ടാവുക.
ശൈഖ് നാസറിെൻറ നിര്യാണത്തിൽ സൗദി, ഖത്തർ, യു.എ.ഇ, ബഹ്റൈൻ, ഒമാൻ, അമേരിക്ക, ബ്രിട്ടൻ, ഫലസ്തീൻ, തുർക്കി, ഇറാൻ, ഫ്രാൻസ്, ഇൗജിപ്ത് തുടങ്ങി വിവിധ രാജ്യങ്ങൾ അനുശോചിച്ചു.
ഇന്ത്യൻ എംബസി അനുശോചിച്ചു
കുവൈത്ത് സിറ്റി: മുൻ കുവൈത്ത് ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായിരുന്ന ശൈഖ് നാസർ സബാഹ് അൽ അഹ്മദിെൻറ നിര്യാണത്തിൽ കുവൈത്തിലെ ഇന്ത്യൻ എംബസി അനുശോചിച്ചു.
മികച്ച ഭരണാധികാരിയും ഇന്ത്യൻ സമൂഹത്തോട് അനുഭാവം പുലർത്തുകയും ഇന്ത്യയും കുവൈത്തും തമ്മിലുള്ള ബന്ധം വളർത്തുന്നതിൽ നിർണായക സംഭാവനകൾ അർപ്പിക്കുകയും ചെയ്തയാളാണ് അദ്ദേഹം. ശൈഖ് നാസറിെൻറ വിയോഗത്തിലൂടെ സബാഹ് കുടുംബത്തിനും കുവൈത്തി ജനതക്കുമുണ്ടായ ദുഃഖത്തിൽ ഇന്ത്യൻ എംബസിയും കുവൈത്തിലെ ഇന്ത്യൻ ജനതയും പങ്കുചേരുന്നതായി അംബാസഡർ സിബി ജോർജ് അനുശോചനക്കുറിപ്പിൽ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

